ദുബായിലെ സിറ്റിലാന്‍ഡ് മാള്‍ നാലാം പാദത്തില്‍ തുറക്കും

ദുബായിലെ സിറ്റിലാന്‍ഡ് മാള്‍ നാലാം പാദത്തില്‍ തുറക്കും

ദുബായ്: പ്രകൃതിയാല്‍ പ്രചോദിതമായ ലോകത്തെ ആദ്യ ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ എന്ന വിശേഷണത്തോടെ ഉയരുന്ന സിറ്റിലാന്‍ഡ് മാള്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കുമെന്ന് നിര്‍മാണ കമ്പനി അറിയിച്ചു. 300 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തിലാണ് മാള്‍ ഉയരുന്നത്. ഫെബ്രുവരി മാസത്തോടു കൂടി മാളിന്റെ 60 ശതമാനം പണിയും പൂര്‍ത്തിയായതായി നിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന ഡെവലപ്പര്‍മാര്‍ വ്യക്തമാക്കി.

മാളിലെ 50 ശതമാനം റീട്ടെയ്ല്‍ സ്‌പേസും ബുക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോള റീട്ടെയ്ല്‍ ഭീമനായ കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഈ മാസം തന്നെ പൂര്‍ത്തിയാകും. ദുബായ്‌ലാന്‍ഡ് ഏരിയയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് കമ്പനികളായ വോക്‌സ് സിനിമാസും ഫാബിലാന്‍ഡും മാളിലെ വിനോദ സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കും. ഇവയുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും-അധികൃതര്‍ അറിയിച്ചു.

രണ്ടാം പാദത്തോട് കൂടി മാളില്‍ സ്‌പേസ് എടുത്ത വ്യാപരികള്‍ക്ക് അവരുടെ സ്റ്റോര്‍ സെറ്റ് ചെയ്യുന്നതിനായി മാള്‍ തുറന്നുകൊടുക്കും. സിറ്റിലാന്‍ഡ് ഗ്രൂപ്പാണ് ഈ ബൃഹദ് പദ്ധകിക്ക് പിന്നിലുള്ളത്. മാളിന്റെ പ്രധാന ഭാഗമായ സെന്‍ട്രല്‍ പാര്‍ക്കിന്റെ ലാന്‍ഡ്‌സ്‌കേപ്പിംഗ് കോണ്‍ട്രാക്റ്റ് നല്‍കിയിരിക്കുന്നത് ദുബായ് മിറക്കിള്‍ ഗാര്‍ഡനും ദുബായ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനും നടത്തുന്ന മിറക്കിള്‍ ഗാര്‍ഡന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗിനാണ്.

സെന്‍ട്രല്‍ പാര്‍ക്ക് 200,000 ചതുരശ്രയടിയിലാണ് സ്ഥിതി ചെയ്യുക. ഒരേ സമയത്ത് 7,000 ഷോപ്പര്‍മാരെ ഉള്‍ക്കൊള്ളാന്‍ സെന്‍ട്രല്‍ പാര്‍ക്കിന് സാധിക്കും. മൊത്തത്തില്‍ 350 സ്റ്റോറുകളാണ് മാളിലുണ്ടാകുക.

Comments

comments

Categories: Arabia