ലെബ്രോണ്‍ ജെയിംസിന്റെ പിസ ചെയിന്‍ കുവൈറ്റിലേക്ക്…

ലെബ്രോണ്‍ ജെയിംസിന്റെ പിസ ചെയിന്‍ കുവൈറ്റിലേക്ക്…

കുവൈറ്റ് സിറ്റി: യുഎസിലെ ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലെബ്രോണ്‍ ജെയിംസ് പിന്തുണയ്ക്കുന്ന റെസ്റ്ററന്റ് ചെയിനായ ബ്ലേസ് പിസ്സ ഗള്‍ഫ് മേഖലയിലേക്ക് എത്തുന്നു. കമ്പനിയുടെ മികച്ച പ്രവര്‍ത്തനത്തിന്റെ ബലത്തില്‍ കുവൈറ്റിലാണ് പുതിയ സ്റ്റോര്‍ തുറക്കുന്നത്. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബ്ലേസ് പിസ്സയുടെ ആദ്യ വിദേശ ഔട്ട്‌ലെറ്റായിരിക്കും കുവൈറ്റിലേത്. ഈ മാസം തന്നെ സ്റ്റോര്‍ തുറക്കുമെന്ന് കമ്പനിയുടെ ഏഷ്യ, യൂറോപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജിം മിസെസ് പറഞ്ഞു.

എംഎച്ച് അല്‍ഷയ കോബ്ലേസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടായിരിക്കും ബ്ലേസ് പിസ്സ കുവൈറ്റില്‍ പുതിയ ഔട്ട്‌ലെറ്റ് തുറക്കുകയെന്നും ജിം മിസെസ് പറഞ്ഞു. ഫാസ്റ്റ് കാഷ്വല്‍ പിസ്സയില്‍ ശ്രദ്ധ വെച്ച് കുവൈറ്റ് ഔട്ട്‌ലെറ്റ് വികസിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം ബ്ലേസ് പിസ്സയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയാണുണ്ടായത്.

ഫാസ്റ്റ് കാഷ്വല്‍ പിസ കാറ്റഗറിയില്‍ ആഗോള മേധാവിത്വമാണ് തങ്ങളുടെ ദീര്‍ഘകാലലക്ഷ്യമെന്നാണ് മിസെസ് പറഞ്ഞത്. മൂന്ന് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള ജെയിംസ് 2012ലാണ് ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയത്. മക്‌ഡൊണാള്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് 2015ല്‍ ജെയിംസ് ബ്ലേസ് പിസ്സയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ കുറ്ച്ച ്ഓഹരികള്‍ ബ്രെന്റ് വുഡ് അസോസിയേറ്റ്‌സിന് വിറ്റിരുന്നു. 2022 ആകുമ്പോഴേക്കും പ്രഥമ ഓഹരി വില്‍പ്പന നടത്താനും 1,000 സ്റ്റോറുകള്‍ തുറക്കാനുമാണ് ബ്ലേസ് പദ്ധതിയിടുന്നത്.

ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച ശേഷമേ പ്രഥമ ഓഹരി വില്‍പ്പനയുണ്ടാകുവെന്ന് മിസെസ് വ്യക്തമാക്കി. അടുത്ത നാല് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് നേടുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

Comments

comments

Categories: Arabia, World