കെഎസ്ഇ ഡീലര്‍ മീറ്റ് കൊച്ചിയില്‍ നടന്നു

കെഎസ്ഇ ഡീലര്‍ മീറ്റ് കൊച്ചിയില്‍ നടന്നു

കൊച്ചി: പ്രമുഖ കാലിത്തീറ്റ നിര്‍മാണ കമ്പനി കേരള സോള്‍വെന്റ്‌സ് എക്‌സ്ട്രാക്ഷന്‍സ് (കെഎസ്ഇ) ലിമിറ്റഡിന്റെ എറണാകുളം മേഖലയിലെ വിതരണക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ഡീലര്‍ മീറ്റ്2018 കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്നു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ വിതരണക്കാര്‍ പങ്കെടുത്ത ഡീലര്‍ മീറ്റ് കെഎസ്ഇ മാനേജിംഗ് ഡയറക്റ്റര്‍ എ പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഏകദേശം 200ഓളം വിതരണക്കാര്‍ പങ്കെടുത്ത മീറ്റില്‍ കാലിത്തീറ്റ വ്യവസായത്തിലെ വിതരണക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളും ചര്‍ച്ചാവിഷയമായി.

കെഎസ്ഇ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എം.പി. ജാക്‌സണ്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ പി.ഡി. ആന്റോ, ജോസഫ് സേവിയര്‍, പോള്‍ ജോണ്‍, പോള്‍ ഫ്രാന്‍സിസ്, മേരിക്കുട്ടി വര്‍ഗീസ്, ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് എം. അനില്‍, ചീഫ് അഡൈ്വസര്‍ ഓപ്പറേഷന്‍സ് ആനന്ദ് മേനോന്‍, സിഎഫ്ഒ ആര്‍. ശങ്കരനാരായണന്‍, ഡിജിഎം മാര്‍ക്കറ്റിങ് വി.വി. ചെറിയാന്‍, ഡോ. ജോര്‍ജ് മാത്തന്‍, ഡോ. വി.വി. രാജി തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച വിതരണക്കാര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.

Comments

comments

Categories: Business & Economy