ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ പുറത്തിറക്കി

ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ പുറത്തിറക്കി

എക്‌സ് ഷോറൂം വില 11.11 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ബോണവില്‍ സ്പീഡ്മാസ്റ്റര്‍ അവതരിപ്പിച്ചു. 11.11 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ട്രയംഫിന്റെ ഏറ്റവും വിലക്കുറവുള്ള ക്രൂസറാണ് പുറത്തിറക്കിയിരിക്കുന്നത്. ക്രാന്‍ബെറി റെഡ്, ജെറ്റ് ബ്ലാക്ക്, ഫ്യൂഷന്‍ ബ്ലാക്ക് വിത് ഫാന്റം വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ഇന്ത്യയില്‍ സ്പീഡ്മാസ്റ്റര്‍ ലഭിക്കും.

ട്രയംഫ് ബോണവില്‍ ബോബര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍. എന്നാല്‍ എര്‍ഗണോമിക്‌സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ബോണവില്‍ ബോബറില്‍ ഇല്ലാത്ത സ്റ്റാന്‍ഡേഡ് ക്രൂസ് കണ്‍ട്രോള്‍ ബോണവില്‍ സ്പീഡ്മാസ്റ്ററിന് നല്‍കിയിരിക്കുന്നു. പില്യണ്‍ സീറ്റ്, കൂടുതല്‍ റിലാക്‌സ്ഡ് ക്രൂസര്‍ എര്‍ഗണോമിക്‌സ് എന്നിവയോടെ പുറത്തിറക്കുന്ന ബോണവില്‍ സ്പീഡ്മാസ്റ്ററിന് വളരെധികം പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോണവില്‍ ബോബറിന് അതിന് കഴിഞ്ഞിരുന്നില്ല. വിദേശ വിപണികളിലെപ്പോലെ ഇന്ത്യയിലും ബോണവില്‍ ബോബര്‍ വിജയം കണ്ടില്ല.

ട്രയംഫ് ബോണവില്‍ ബോബറിന്റെ അതേ എന്‍ജിനാണ് സ്പീഡ്മാസ്റ്റര്‍ ഉപയോഗിക്കുന്നത്. 1,200 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിന്‍ 6,100 ആര്‍പിഎമ്മില്‍ 76 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 106 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഷാസി, സ്വിംഗ്ആം, സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം ബോണവില്‍ ബോബറിലേതുതന്നെ. മുന്‍ ചക്രത്തില്‍ 310 എംഎം വലുപ്പമുള്ള രണ്ട് ഡിസ്‌കുകളും പിന്‍ ചക്രത്തില്‍ 255 എംഎം സിംഗിള്‍ ഡിസ്‌കുമാണ് നല്‍കിയിട്ടുള്ളത്. മുന്‍ ചക്രത്തില്‍ 2 പിസ്റ്റണ്‍ ബ്രെംബോ കാലിപറുകളും പിന്‍ ചക്രത്തില്‍ ജാപ്പനീസ് കമ്പനിയായ നിസ്സിന്റെ കാലിപറും കാണാം.

ക്രാന്‍ബെറി റെഡ്, ജെറ്റ് ബ്ലാക്ക്, ഫ്യൂഷന്‍ ബ്ലാക്ക് വിത് ഫാന്റം വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ഇന്ത്യയില്‍ സ്പീഡ്മാസ്റ്റര്‍ ലഭിക്കും

ക്രൂസര്‍ സെഗ്‌മെന്റില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ബോബ്, ഇന്ത്യന്‍ സ്‌കൗട്ട് സിക്‌സ്റ്റി എന്നിവയാണ് എതിരാളികള്‍. വളരെയധികം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് സ്പീഡ്മാസ്റ്റര്‍ ഓഫര്‍ ചെയ്യുന്നത്. 120 ലധികം ഒറിജിനല്‍ കസ്റ്റം ആക്‌സസറികളും മാവെറിക്, ഹൈവേ എന്നീ രണ്ട് ‘ഇന്‍സ്പിറേഷന്‍’ കിറ്റുകളും തെരഞ്ഞെടുക്കാം. ലെതര്‍ പാനിയറുകള്‍, ഹൈവേ വിന്‍ഡ്‌സ്‌ക്രീന്‍, ഫഌറ്റ് ഹാന്‍ഡില്‍ബാര്‍ എന്നിവയും ചോയ്‌സുകളാണ്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍ നിരയിലെ എന്‍ട്രി ലെവല്‍ ക്രൂസറാണ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍. സമര്‍ത്ഥവും അനായാസവുമായ ഹാന്‍ഡ്‌ലിംഗ് സ്പീഡ്മാസ്റ്ററിന്റെ സവിശേഷതയാണ്. അതിശയകരം എന്ന് വിശേഷിപ്പിക്കാവുന്നതാണ് സ്റ്റൈലിംഗ്.

Comments

comments

Categories: Auto