കടക്കെണിയിലായ എയര്‍സെല്ലിന്റെ തലപ്പത്ത് ഉദ്യോഗസ്ഥരുടെ രാജി

കടക്കെണിയിലായ എയര്‍സെല്ലിന്റെ തലപ്പത്ത് ഉദ്യോഗസ്ഥരുടെ രാജി

കടക്കെണിയിലായ ടെലികോം കമ്പനി ‘എയര്‍സെലി’ന്റെ തലപ്പത്തുള്ള രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ രാജി വച്ചു. കമ്പനിയുടെ ഓപ്പറേഷന്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് നാഷണല്‍ ഹെഡായ വിപുല്‍ സൗരഭ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായിരുന്ന അനുപം വാസുദേവ് എന്നിവരാണ് രാജിവച്ചൊഴിഞ്ഞത്. 2009 മുതല്‍ എയര്‍സെലിന്റെ ഭാഗമാണ് സൗരഭ്. 2011ലാണ് വാസുദേവ് കമ്പനിയില്‍ ചേരുന്നത്.

കമ്പനിയില്‍ നിന്ന് വിരമിക്കുന്ന ആദ്യ വിഭാഗം സി ലെവല്‍ ജീവനക്കാരാണിവര്‍. അതേസമയം ഇവരുടെ രാജിയുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കട ബാധ്യത വര്‍ധിച്ചതിനെ തുടര്‍ന്നാണ് കമ്പനിയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍സെല്‍. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സിസാണ് എയര്‍സെല്ലിന്റെ മാതൃസ്ഥാപനം.

Comments

comments

Categories: Business & Economy