സ്റ്റീല്‍ പ്ലാന്റിനായി യുകെ സര്‍ക്കാരിന്റെ സഹായം തേടി ടാറ്റ

സ്റ്റീല്‍ പ്ലാന്റിനായി യുകെ സര്‍ക്കാരിന്റെ സഹായം തേടി ടാറ്റ

ലണ്ടന്‍: വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്ക്‌സിലെ 60 ദശലക്ഷം പൗണ്ട് ചെലവായേക്കാവുന്ന പദ്ധതിക്ക് യുകെ സര്‍ക്കാരിന്റെ പിന്തുണ തേടി ടാറ്റ സ്റ്റീല്‍ കമ്പനി. ഭാരവും കട്ടിയും കുറഞ്ഞ, കൂടുതല്‍ ശക്തമായ ഗാല്‍വനൈസ്ഡ് സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു വേണ്ടി തങ്ങളുടെ കണ്ടിന്യൂവസ് അനലിംഗ് പ്രൊസസ് ലൈന്‍ (സിഎപിഎല്‍) നവീകരിക്കാനാണ് ടാറ്റ ഉദ്ദേശിക്കുന്നത്. യുകെ സര്‍ക്കാരിനോട് ടാറ്റ സ്റ്റീല്‍ അനൗദ്യോഗികമായി സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ബണ്‍ പുറന്തള്ളുന്നതും അന്തരീക്ഷ മലിനീകരണവും കുറക്കാനായി കാറുകളുടെ ഭാരം കുറയ്ക്കാനാണ് ഗാന്‍വനൈസ്ഡ് സ്റ്റീല്‍ ഉപയോഗിക്കുക. വാനഹങ്ങളിലെല്ലാം ഗാല്‍വനൈസ്ഡ് സ്റ്റീല്‍ ഉപയോഗിക്കുന്നതിലൂടെ ബ്രിട്ടണില്‍ ഭാവിയിലെ വലിയ വ്യവസായമായി ഇത് വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാലഹരണപ്പെട്ട ബ്ലാസ്റ്റ് ഫര്‍ണസ് പുനസ്ഥാപിക്കുന്നതിനായി സിഎപിഎല്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ യുകെ സര്‍ക്കാരിന്റെ പിന്തുണ ടാറ്റയ്ക്ക് അനിവാര്യമാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇരുമ്പയിരിനെ ഉരുകിയ ഇരുമ്പാക്കി മാറ്റുന്ന രണ്ട് പ്രധാന ഫര്‍ണസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം അവസാനത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നവീകരണം അത്യാവശ്യമായിരിക്കുന്നത്. നവീകരണത്തിലൂടെ 2026 വരെ ഫര്‍ണസിന്റെ കാലാവധി നീട്ടാമെന്നാണ് ടാറ്റ സ്റ്റീല്‍ പ്രതീക്ഷിക്കുന്നത്.

4000 ജീവനക്കാരുള്ള പോര്‍ട്ട് ടാല്‍ബോട്ടിലെ പ്ലാന്റിലെ രണ്ട് ഫര്‍ണസുകള്‍ നിലനിര്‍ത്താന്‍ സഹായം ലഭിക്കുമെന്നു തന്നെയാണ് ടാറ്റയുടെ പ്രതീക്ഷ. പ്ലാന്റിന്റെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്ന് തൊഴിലാളി യൂണിയനുകളും യുകെ സര്‍ക്കാരും കരുതുന്നു. ഗാല്‍വനൈസ്ഡ് സ്റ്റീലിന്റെ സാധ്യതകള്‍ ടാറ്റയുടെയും സാധ്യാതകളായി മാറുകയാണ്.

Comments

comments

Categories: Business & Economy