മനസ് വായിക്കുന്ന സാങ്കേതികവിദ്യയിലൂടെ എന്താണു ചിന്തിക്കുന്നതെന്ന് അറിയാം

മനസ് വായിക്കുന്ന സാങ്കേതികവിദ്യയിലൂടെ എന്താണു ചിന്തിക്കുന്നതെന്ന് അറിയാം

ടൊറോന്റോ: നമ്മള്‍ എന്താണു ചിന്തിക്കുന്നതെന്നു മനസ് വായിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ അറിയാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തു. ഒരാള്‍ എന്താണു ചിന്തിക്കുന്നതെന്ന് അയാളുടെ മുഖചിത്രം പുനസൃഷ്ടിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. മസ്തിഷ്‌ക തരംഗങ്ങളെ വിശകലനം ചെയ്തു കൊണ്ടായിരിക്കും മുഖചിത്രം പുനസൃഷ്ടിക്കുക. യൂണിവേഴ്‌സിറ്റി ഓഫ് ടൊറോന്റോ സ്‌കാര്‍ബറോയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ ഡാന്‍ നെമ്രദോവാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ഡാന്‍ വികസിപ്പിച്ചെടുത്ത സംവിധാനം അനുസരിച്ച്, ഇലക്ട്രോ എന്‍സെഫലൊഗ്രാഫി (ഇഇജി) ഡാറ്റയുടെ അടിസ്ഥാനത്തില്‍, പരീക്ഷണ വിഷയങ്ങളില്‍ കാണപ്പെടുന്ന ഇമേജുകള്‍ ഡിജിറ്റലായി പുനര്‍നിര്‍മിക്കാന്‍ കഴിയും.

നമ്മള്‍ എന്തെങ്കിലും കാണുമ്പോള്‍ നമ്മളുടെ തലച്ചോറ് ഒരു മാനസിക ഭാവം സൃഷ്ടിക്കും. ഇഇജി ഉപയോഗിച്ച് ഈ മനോനില നമ്മള്‍ക്കു പിടിച്ചെടുക്കാന്‍ സാധിക്കും. മസ്തിഷ്‌കത്തില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഒരു വ്യക്തമായ ചിത്രം ലഭിക്കാനാണ് ഇഇജി ഉപയോഗിക്കുന്നതെന്നു ഡാന്‍ പറഞ്ഞു. മസ്തിഷ്‌കത്തിലെ നാഡീവ്യൂഹ കോശങ്ങള്‍ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്‌നലുകള്‍ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എന്‍സെഫലൊഗ്രാഫി. eNeuro എന്ന മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Tech