4ജി സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ കാഷ് ബാക്ക് ഓഫറുമായി ഐഡിയ

4ജി സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ കാഷ് ബാക്ക് ഓഫറുമായി ഐഡിയ

മുംബൈ : പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വമ്പന്‍ കാഷ് ബാക്ക് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ. ഈ മാസം 23 ന് നിലവില്‍ വന്ന ഈ കാഷ്ബാക്ക് ഓഫര്‍ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കുന്ന ഐഡിയയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. എല്ലാ ബ്രാന്‍ഡ് ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

പുതിയ കാഷ് ബാക്ക് ഓഫര്‍ ലഭ്യമാകുന്നതിനായി ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ പ്രതിമാസം 199 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്താല്‍ മതിയാകും. എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 1.4 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകള്‍, സൗജന്യ റോമിംഗ് (ഇന്‍കമിംഗിനും ഔട്ട്‌ഗോയിംഗിനും), 28 ദിവസം വാലിഡിറ്റി എന്നിവ ഈ സ്‌പെഷല്‍ റീചാര്‍ജിലൂടെ ലഭിക്കും. 392, 449, 459, 509 രൂപ തുടങ്ങിയ വാലിഡിറ്റി കൂടിയ റീചാര്‍ജ് ചെയ്യുന്നവര്‍ 199 രൂപയ്ക്കുള്ള പ്രതിമാസ റീചാര്‍ജ് ചെയ്യണമെന്നില്ല. നിലവില്‍ 3ജി ഫോണ്‍ ഉപയോഗിക്കുന്ന ഐഡിയ ഉപഭോക്താക്കള്‍ക്ക്, 4ജി സ്മാര്‍ട്ട്‌ഫോണിലേക്ക് പലപ്പോഴായി മാറുമ്പോള്‍ ഈ ഓഫര്‍ ലഭ്യമാണ്.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ആദ്യ 18 മാസത്തിനുള്ളില്‍ 3000 രൂപയുടെ റീചാര്‍ജ് പലപ്പോഴായി ചെയ്യുകയാണെങ്കില്‍ 750 രൂപ കാഷ്ബാക്ക് ലഭിക്കും. മിച്ചമുള്ള 1250 രൂപ അടുത്ത 18 മാസത്തിനുള്ളില്‍ 3000 രൂപയുടെ റീചാര്‍ജ് പലപ്പോഴായി ചെയ്യുമ്പോള്‍ കാഷ്ബാക്കായി ലഭിക്കും.
ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 389 രൂപ മുതല്‍ ആരംഭിക്കുന്ന എല്ലാ വോയിസ് കോംപോ പ്ലാനിലുള്ളവര്‍ക്കും ഓഫര്‍ ലഭിക്കും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ ആദ്യ 18 മാസത്തിനുള്ളില്‍ 6000 രൂപയ്ക്കുള്ള ബില്‍ പേമെന്റ് ചെയ്താല്‍ 19ാം മാസത്തെ ബില്ലില്‍ 750 രൂപ ബില്‍ ഡിസ്‌കൗണ്ട് ലഭ്യമാകും. മിച്ചമുള്ള 1250 രൂപ അടുത്ത 18 മാസത്തിനുള്ളില്‍ 6000 രൂപയ്ക്കുള്ള ബില്‍ പേമെന്റ് ചെയ്യുകയാണെങ്കില്‍ 37ാം മാസത്തെ ബില്ലില്‍ 1250 രൂപ ബില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതാണ്. ഏപ്രില്‍ 30 വരെ ഓഫര്‍ ലഭ്യമാകും.

Comments

comments

Categories: Business & Economy
Tags: Idea, idea offers