കനേഡിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജെംസിന്റെ 2.7 മില്ല്യണ്‍ സ്‌കോളര്‍ഷിപ്പ്

കനേഡിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജെംസിന്റെ 2.7 മില്ല്യണ്‍ സ്‌കോളര്‍ഷിപ്പ്

ദുബായ്: ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ സ്‌കോളര്‍ഷിപ്പ് പദ്ധഥി. കനേഡിയന്‍ യൂണിവേഴ്‌സിറ്റി ദുബായുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുക. ഏകദേശം 2.7 മില്ല്യണ്‍ ഡോളര്‍ വരുന്നതാണ് സ്‌കോളര്‍ഷിപ്പ് തുകയെന്ന് ജെംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

208-19 സാമ്പത്തിക വര്‍ഷം തൊട്ട് സ്‌കോളര്‍ഷിപ്പ് ആരംഭിക്കും. കോഴ്‌സിനെയും വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് നിലവാരത്തെയും അപേക്ഷിച്ച് സ്‌കോളര്‍ഷിപ്പ് തുകയില്‍ വ്യത്യാസമുണ്ടാകും. കനേഡിയന്‍ യൂണിവേഴ്‌സിറ്റി ദുബായില്‍ പഠിക്കുന്ന ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലകളുടെ ദുബായ്, കാനഡ കാംപസുകളില്‍ പഠിക്കാവുന്നതാണ്.

കാനഡയില്‍ പഠിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്നും അവരുടെ ഭാവി ശോഭനമാക്കുന്നതില്‍ അത് നിര്‍ണായകമായിത്തീരുമെന്നുമാണ് അക്കാഡമിക് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിക്ക് കാനഡയില്‍ നിന്നും പോസ്റ്റ് സെക്കന്‍ഡറി ബിരുദം നേടാന്‍ സാധിച്ചാല്‍ അവിടെ പൗരത്വം നേടാന്‍ എളുപ്പമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജെംസ് പ്രഖ്യാപിച്ച യൂണികണക്റ്റ് പ്രോഗ്രാം അനുസരിച്ചുള്ളതാണ് സ്‌കോളര്‍ഷിപ്പ്. മറ്റ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ജെംസ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജെംസ് കനേഡിയന്‍ യൂണിവേഴ്‌സിറ്റി ദുബായുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്.

യൂണികണക്റ്റ് പദ്ധതിയുടെ ആദ്യ പാങ്കാളിയായി കനേഡിയന്‍ യൂണിവേഴ്‌സിറ്റി ദുബായ് വന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇനിയും നിരവധി യൂണിവേഴ്‌സിറ്റികുളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ് ഞങ്ങളുടെ ശ്രമം-ജെംസ് എജുക്കേഷന്‍ സിഇഒ ഡിനോ വര്‍ക്കി പറഞ്ഞു.

Comments

comments

Categories: Arabia