2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍ ഫെബ്രുവരി 28 ന്

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍ ഫെബ്രുവരി 28 ന്

ഇന്ത്യയില്‍ ഹാര്‍ലിയുടെ സോഫ്‌ടെയ്ല്‍ കുടുംബത്തിലെ അഞ്ചാമന്‍

ന്യൂഡെല്‍ഹി : 2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍ ഇന്ത്യയില്‍ ഫെബ്രുവരി 28 ന് അവതരിപ്പിക്കും. ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ സോഫ്‌ടെയ്ല്‍ കുടുംബത്തിലെ അഞ്ചാമനാണ് 2018 ഡീലക്‌സ്. സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ്, ഫാറ്റ് ബോയ്, ഹെറിറ്റേജ് ക്ലാസിക് എന്നിവയാണ് മറ്റുള്ളവ.

3,000 ആര്‍പിഎമ്മില്‍ 147.7 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന 1,746 സിസി മില്‍വൗക്കീ-എയ്റ്റ് 107 എന്‍ജിനാണ് മറ്റുള്ളവരെപ്പോലെ ഡീലക്‌സ് സോഫ്‌ടെയ്‌ലിനും കരുത്ത് പകരുന്നത്. സ്റ്റൈലിംഗിന്റെ കാര്യത്തില്‍ ക്ലാസിക് ലുക്കിംഗ് മോട്ടോര്‍സൈക്കിളാണ് ഡീലക്‌സ് സോഫ്‌ടെയ്ല്‍. വൈറ്റ് വാള്‍ ടയറുകള്‍ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. എന്‍ജിന്‍, ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, എക്‌സ്‌ഹോസ്റ്റ്, ഫോര്‍ക്കുകള്‍ എന്നിവയിലെല്ലാം ക്രോം കാണാം.

റൈഡര്‍ക്ക് മാത്രമാണ് സീറ്റിംഗ്. ലെയ്ഡ്ബാക്ക് റൈഡിംഗ് സ്റ്റാന്‍സ് കാഴ്ച്ചവെയ്ക്കുന്ന പരമ്പരാഗത ക്രൂസറാണ് 2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്ല്‍. മറ്റ് സോഫ്‌ടെയ്ല്‍ മോഡലുകളേക്കാള്‍ കൂടുതല്‍ റെട്രോ ലുക്കിംഗ് ഈ മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നു. ഓക്‌സിലിയറി ലൈറ്റുകള്‍ സഹിതം റൗണ്ട് ഹെഡ്‌ലാംപുകള്‍, വയര്‍-സ്‌പോക്ഡ് വീലുകള്‍, വൈറ്റ് വാള്‍ ടയറുകള്‍ എന്നിവയെല്ലാം ക്ലാസിക് അപ്പീല്‍ വര്‍ധിപ്പിക്കുന്നതാണ്.

2018 ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലക്‌സ് സോഫ്‌ടെയ്‌ലിന്റെ പുറമേ ക്ലാസിക് ആണെങ്കില്‍ അകത്ത് തികച്ചും ആധുനികമാണ്. സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഫാറ്റ് ബോയ്, ഹെറിറ്റേജ് ക്ലാസിക് മോഡലുകള്‍ക്ക് ഒപ്പം നില്‍ക്കുന്നവനാണ് ഡീലക്‌സ്. മുന്നില്‍ ജാപ്പനീസ് കമ്പനിയായ ഷോയയുടെ ഡുവല്‍ ബെന്‍ഡിംഗ് വാല്‍വ് (എസ്ഡിബിവി) ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്.

സോഫ്‌ടെയ്ല്‍ നിരയില്‍ ഫാറ്റ് ബോയ്, ഫാറ്റ് ബോബ് എന്നിവര്‍ക്കിടയിലായിരിക്കും ഡീലക്‌സിന് സ്ഥാനം

കീലെസ് ഇഗ്നിഷന്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡാണ്. ഓള്‍ഡ് സ്‌കൂള്‍ സ്‌റ്റൈലിംഗ് ആണെങ്കിലും യാത്രാസുഖത്തിന്റെ കാര്യത്തില്‍ ഫാറ്റ് ബോബ്, ഫാറ്റ് ബോയ് എന്നിവയോട് കിട പിടിക്കുന്നതാണ് 2018 ഡീലക്‌സ് സോഫ്‌ടെയ്ല്‍. സോഫ്‌ടെയ്ല്‍ നിരയില്‍ ഫാറ്റ് ബോയ്, ഫാറ്റ് ബോബ് എന്നിവര്‍ക്കിടയിലായിരിക്കും ഡീലക്‌സിന് സ്ഥാനം. ഏകദേശം 16 ലക്ഷം രൂപയായിരിക്കും വില.

Comments

comments

Categories: Auto