പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുമായി മാക്‌സ് ബൂപ

കൊച്ചി : മുന്‍നിര ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍, ഗോ ആക്ടീവ്, അവതരിപ്പിച്ചു. പ്രതിദിന ആരോഗ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉള്ളതാണ് പുതിയ പ്ലാന്‍.
പ്രീമിയം പ്ലാന്‍ അടിത്തറയില്‍ രൂപം കൊടുത്ത തികച്ചും പണരഹിത ഒപിഡി ഉല്‍പ്പന്നമാണിത്. വ്യക്തിഗത ആരോഗ്യ പരിശീലനമാണ് മറ്റൊന്ന്. ഹെല്‍ത്ത് സ്‌കോര്‍ കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനം പ്രീമിയം ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഹെല്‍ത്ത് കോച്ചിംഗ് വിവരങ്ങള്‍ ഒരു ആപ്പിലൂടെയാണ് ലഭിക്കുക. ഗോ ആക്ടീവ് ഉടമകള്‍ക്ക് ഒന്നാം പോളിസി വര്‍ഷ ബേയ്‌സ് പ്രീമിയത്തില്‍ 10 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകള്‍ക്കായി നീക്കിവയ്ക്കുന്ന തുക ഇപ്പോള്‍ മതിയാകുമെങ്കിലും പത്തുകൊല്ലത്തിനുശേഷം അതു മതിയാകാതെ വരും. ഇതു നേരിടാന്‍ മാക്‌സ് ബൂപ ഫലപ്രദമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുകയില്‍ 10 ശതമാനം ഗാരന്റീഡ് വര്‍ധന.

പോളിസി ടേമിന്റെ ഒന്നാം ദിനം മുതല്‍, ഉടമകള്‍ക്ക് സൗജന്യമായി 2500 രൂപ വരെയുള്ള ഫുള്‍ബോഡി ചെക്ക് അപ് ആണ് മറ്റൊരു ആകര്‍ഷണീയ ഘടകം. അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ വീതം ജീവിത ശൈലി രോഗങ്ങള്‍ക്ക് അടിമയാണെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സിനെപ്പറ്റി അവരൊന്നും ബോധവാന്മാരല്ലെന്ന് മാക്‌സ് ബൂപ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ആഷിഷ് മെഹ്‌റോത്ര പറഞ്ഞു. സാനിയ മിര്‍സ ആണ് ഗോ ആക്ടീവിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

Comments

comments

Categories: Business & Economy