ഐപിഒ അപേക്ഷ നല്‍കാനൊരുങ്ങി കല്യാണ്‍ ജൂവലേഴ്‌സ്

ഐപിഒ അപേക്ഷ നല്‍കാനൊരുങ്ങി കല്യാണ്‍ ജൂവലേഴ്‌സ്

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജൂവല്‍റി ശൃംഖലയായ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ഒരു മാസത്തിനുള്ളില്‍ ഐപിഒയ്ക്കുള്ള കരടു അപേക്ഷ സമര്‍പ്പിക്കാന്‍ പദ്ധതിയിടുന്നു. ഐപിഒ വഴി 2,500 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ വികസനത്തിനായിട്ടാകും തുക വിനിയോഗിക്കുക.

സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ജുവല്‍റിയുടെ പുതിയ വിപണികളിലേക്കുള്ള ചുവടുവെപ്പിന് സഹായിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ വാര്‍ബര്‍ഗ് പിന്‍കസ് 500 കോടി രൂപ കല്യാണില്‍ നിക്ഷേപിച്ചിരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ ആക്‌സിസ് കാപ്പിറ്റല്‍, യുബിഎസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് കല്യാണിന്റെ ഐപിഒ മാനേജ് ചെയ്യുന്നത്. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , സെന്‍കോ ഗോള്‍ഡ് ലിമിറ്റഡ് പോലുള്ള ജൂവല്‍റികളും ഐപിഒയ്‌ക്കൊരുങ്ങുന്നുണ്ട്.

Comments

comments

Categories: Business & Economy