ഹീറോ സ്‌പ്ലെന്‍ഡറിനെ വെല്ലാന്‍ വരുന്നു ടിവിഎസ് പ്രെസ്റ്റീജ്

ഹീറോ സ്‌പ്ലെന്‍ഡറിനെ വെല്ലാന്‍ വരുന്നു ടിവിഎസ് പ്രെസ്റ്റീജ്

50,000 രൂപയില്‍ താഴെയായിരിക്കും എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ടിവിഎസ് പ്രെസ്റ്റീജ് വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. ടിവിഎസ് മോട്ടോര്‍ കമ്പനിയില്‍നിന്നുള്ള 100 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് പ്രെസ്റ്റീജ്. ഹീറോ സ്‌പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന എന്നീ ഇരുചക്ര വാഹനങ്ങളാണ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന്റെ എതിരാളികള്‍.

നിലവില്‍ ടിവിഎസ് സ്‌പോര്‍ട് മാത്രമാണ് കമ്പനിയില്‍നിന്നുള്ള ഒരേയൊരു 100 സിസി മോട്ടോര്‍സൈക്കിള്‍. ടിവിഎസ് സ്‌പോര്‍ടിന്റെ അതേ എന്‍ജിന്‍ തന്നെയായിരിക്കും ടിവിഎസ് പ്രെസ്റ്റീജിന് മിക്കവാറും നല്‍കുന്നത്. അതായത് 99.7 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍. 4 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിക്കും. 7 ബിഎച്ച്പി കരുത്തും 7.8 എന്‍എം ടോര്‍ക്കുമാണ് ടിവിഎസ് സ്‌പോര്‍ടിലെ ഈ കാര്‍ബുറേറ്റഡ് എന്‍ജിന്‍ പുറപ്പെടുവിക്കുന്നത്. ഓള്‍-ന്യൂ ടിവിഎസ് പ്രെസ്റ്റീജില്‍ ഈ കണക്കുകളില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

ഹീറോ സ്‌പ്ലെന്‍ഡര്‍, എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന എന്നിവയാണ് എതിരാളികള്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറുകളും പുതിയ ടിവിഎസ് പ്രെസ്റ്റീജില്‍ സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളായിരിക്കും നല്‍കുന്നത്. സ്‌പോര്‍ടി സ്‌റ്റൈലിംഗ്, അലോയ് വീലുകള്‍ എന്നിവ പ്രതീക്ഷിക്കാം. ടിവിഎസ് പ്രെസ്റ്റീജിന് 50,000 രൂപയില്‍ താഴെയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto