വയാകോം 18 പ്രാദേശിക വിനോദചാനലുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും

വയാകോം 18 പ്രാദേശിക വിനോദചാനലുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും

മുംബൈ: പ്രാദേശിക വിനോദ ചാനലുകളില്‍ കൂടുല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് വയാകോം 18. കളേഴ്‌സ് തമിഴ് എന്ന പേരില്‍ ഈ മാസം 20 ന് തമിഴ് വിനോദചാനല്‍ വിപണിയിലേക്ക് വയാകോം ചുവടുവെച്ചിരുന്നു. ഇതോടെ കമ്പനിക്ക് തമിഴ്, കന്നഡ, മറാത്തി, ബംഗ്ല, ഒറിയ ഗുജറാത്തി എന്നിങ്ങനെ ആറു പ്രാദേശിക വിനോദചാനലുകളായി.

ജനസംഖ്യയില്‍ രാജ്യത്ത് ആറാം സ്ഥാനത്ത് നില്‍ക്കുന്ന തമിഴ്‌നാട്ടിലെ വിനോദ വിപണിയില്‍ ധാരാളം ചാനലുകളുണ്ട്. േ്രപക്ഷകരുടെ എണ്ണം നോക്കിയാല്‍ സ്റ്റാര്‍ വിജയ്, സണ്‍ ടിവി, സീ തമിഴ് എന്നിവയാണ് 80 -90 ശതമാനം വിപണിയിലും ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്. അതിനാല്‍ കളേഴ്‌സ് ബ്രാന്‍ഡിന്റെ മുഖമുദ്രകളായ പുതിയയതും ആകര്‍ഷിക്കുന്നതുമായ ഇന്നൊവേറ്റീവായ ഉള്ളടക്കങ്ങള്‍ക്കും വിപണിയില്‍ സാധ്യതകളുണ്ടെന്ന് വയാകോം18 റീജണല്‍ എന്റര്‍ടെയ്ന്‍മെന്റ് മേധാവി റാവിഷ് കുമാര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy