സോഫിയ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ അടുത്തമാസം

സോഫിയ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ അടുത്തമാസം

സോഫിയ: അടുത്ത മാസം നടക്കുന്ന സോഫിയ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2018 ല്‍ പങ്കെടുക്കുന്ന ബള്‍ഗേറിയയിലെ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേറ്റീവ് കമ്പനികള്‍ക്കായി സംഘാടകര്‍ രണ്ട് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചു. ഫൈറ്റേഴ്‌സ് പ്രോഗ്രാം, ഫൗണ്ടേഴ്‌സ് പ്രോഗ്രാം എന്നിങ്ങനെ മികച്ച ബിസിനസ് ആശയങ്ങള്‍ കണ്ടെത്താനുള്ള രണ്ട് പ്രോഗ്രാമുകളാണ് എക്‌സ്‌പോയുടെ ക്രിയേറ്റീവ് സോണിലുള്ളത്.പ്രാരംഭഘട്ടത്തിലുള്ളതും വലിയ സ്വപ്‌നങ്ങളുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ഫൗണ്ടേഴ്‌സ് പ്രോഗ്രാം.

ഇവര്‍ക്ക് തങ്ങളുടെ ആശയാവതരണത്തിനായി ഒരു വര്‍ക്ക് ടേബിളും മികച്ച സംരംഭകരും റിസോഴ്‌സുകളുമായി ബന്ധിച്ചിക്കാന്‍ സഹായിക്കുന്ന കമ്യൂണിറ്റി പ്രോഗ്രാമില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. 290 ലെവാ(11797.09 രൂപ)യാണ് പ്രോഗ്രാമിന്റെ ഫീസ്. ആശയങ്ങളുള്ള ആളുകളെ പിന്തുണയ്ക്കുമെന്നും കാരണം വൈവിധ്യം ഇന്നൊവേഷനും പുതിയ ബിസിനസും യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുമെന്നുമാണ് തങ്ങളുടെ വിശ്വാസമെന്ന് പ്രൊജക്റ്റ് മാനേജര്‍ ദിമിത്രീന റിസ്റ്റേവ പറഞ്ഞു. സര്‍ഗാത്മഗതയും സംരംഭകത്വവും ലക്ഷ്യം നോടാനുള്ള അഭിനിവേശവും വിജയകരമായ ബിസിനസുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എക്‌സ്‌പോ ഈ ആശയങ്ങള്‍ക്ക് ചിറകുനല്‍കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശക്തമായ സംരംഭകത്വ മനോഭാവവും ബിസിനസ് ആശയങ്ങളുമുള്ളവരെയാണ് ഫൈറ്റേഴ്‌സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, അസോസിയേഷനുകള്‍ തുടങ്ങിയവരെ ലക്ഷ്യം വെക്കുന്ന പ്രോഗ്രാം സൗജന്യമായാണ് ലഭ്യമാകുന്നത്. പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനായി മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ ഏറ്റവും ആകര്‍ഷകവും കാര്യക്ഷമവുമായി രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അവതരത്തില്‍ തങ്ങളുടെ ബിസിനസ് വിപണിയിലെത്തിക്കുമ്പോള്‍ ആവശ്യമായ എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതാണ്.

സോഫിയ ടെക് പാര്‍ക്കിലെ ജോണ്‍ അതാനെസോവ് ഹാളില്‍ മാര്‍ച്ച് 13,14 തിയതികളിലാണ് പരിപാടി നടക്കുന്നത്. ബള്‍ഗേറിയയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും നവസംരംഭകര്‍ക്കുമായി നടക്കുന്ന ആദ്യത്തെ എക്‌സിബിഷനാണിത്. ടെക്‌നോളജി ഡെവലപ്പര്‍മാര്‍, ഇന്നൊവേഷന്‍ മാനെജര്‍മാര്‍, നിക്ഷേപകര്‍ എന്നിവരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന പരിപാടി അവരെ ബിസിനസ് പങ്കാളിത്തമുണ്ടാക്കാന്‍ സഹായിക്കുകയും ഭാവിയിലേക്ക് ഒരുക്കുകയും ചെയ്യും. സോഫിയ ഗ്ലോബാണ് പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍.

Comments

comments

Categories: Tech