കൈല്‍ ജെന്നറിന്റെ ഒരൊറ്റ ട്വീറ്റില്‍ സ്‌നാപ് ചാറ്റിന് നഷ്ടം സംഭവിച്ചത് 1.3 ബില്യന്‍ ഡോളര്‍

കൈല്‍ ജെന്നറിന്റെ ഒരൊറ്റ ട്വീറ്റില്‍ സ്‌നാപ് ചാറ്റിന് നഷ്ടം സംഭവിച്ചത് 1.3 ബില്യന്‍ ഡോളര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ റിയല്‍റ്റി ടിവി താരം കൈല്‍ ജെന്നറുടെ ഒരൊറ്റ ട്വീറ്റിന്റെ പുറത്ത് സ്‌നാപ് ചാറ്റിന്റെ ഓഹരി മൂല്യ വന്‍ തോതില്‍ ഇടിഞ്ഞു. സ്‌നാപ് ചാറ്റ് ഇനി ഒരിക്കലും താന്‍ തുറക്കില്ലെന്ന ജെന്നറുടെ ട്വീറ്റാണു സ്‌നാപ് ചാറ്റിന് ഓഹരി വിപണിയില്‍ തിരിച്ചടി സമ്മാനിച്ചത്. ബുധനാഴ്ചയാണ് കൈല്‍ ജെന്നര്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച സ്‌നാപ് ചാറ്റിന്റെ വിപണി മൂല്യം 7.2 ശതമാനം ഇടിഞ്ഞു. അതിലൂടെ കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 1.3 ബില്യന്‍ യുഎസ് ഡോളറിന്റെ നഷ്ടവും രേഖപ്പെടുത്തി. സ്‌നാപ് ഇന്‍കിന്റേതാണ് (Snap Inc.) സ്‌നാപ് ചാറ്റ്.

sooo does anyone else not open Snapchat anymore? Or is it just me… ugh this is so sad.

(മറ്റാരെങ്കിലും സ്‌നാപ് ചാറ്റ് തുറക്കാതിരിക്കുമോ ? അതോ ഞാന്‍ മാത്രമായിരിക്കുമോ അങ്ങനെ ചെയ്യുന്നത്.) ഇതായിരുന്നു കൈല്‍ ജെന്നറുടെ ട്വീറ്റ്. എന്തു കൊണ്ടാണ് സ്‌നാപ് ചാറ്റ് ഉപേക്ഷിക്കാന്‍ കാരണമെന്ന് താരം വിശദീകരിച്ചില്ല. എന്നാല്‍ സമീപകാലത്ത് സ്‌നാപ് ചാറ്റ് അതിന്റെ ഡിസൈന്‍ ഉടച്ചുവാര്‍ത്തിരുന്നു. ഇതു താരത്തിന് ഇഷ്ടപ്പെട്ടു കാണില്ലെന്നും ശ്രുതിയുണ്ട്.

 

Comments

comments

Categories: Tech, World

Related Articles