തണ്ടര്‍ബേഡ് 350 എക്‌സ്, 500 എക്‌സ് ഈ മാസം 28 ന്

തണ്ടര്‍ബേഡ് 350 എക്‌സ്, 500 എക്‌സ് ഈ മാസം 28 ന്

ഡെല്‍ഹി എക്‌സ് ഷോറൂം വില യഥാക്രമം 1.56 ലക്ഷം രൂപ, 1.98 ലക്ഷം രൂപ

ന്യൂഡെല്‍ഹി : തണ്ടര്‍ബേഡ് 350 എക്‌സ്, തണ്ടര്‍ബേഡ് 500 എക്‌സ് ക്രൂസറുകള്‍ ഈ മാസം 28 ന് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കും. 1.56 ലക്ഷം രൂപയായിരിക്കും തണ്ടര്‍ബേഡ് 350 എക്‌സിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. തണ്ടര്‍ബേഡ് 500 എക്‌സിന് 1.98 ലക്ഷം രൂപ നല്‍കേണ്ടിവരും. നിലവിലെ തണ്ടര്‍ബേഡ് 350, തണ്ടര്‍ബേഡ് 500 മോഡലുകളേക്കാള്‍ ഏകദേശം 10,000 രൂപ പുതിയ മോഡലുകള്‍ക്ക് അധികം വില വരും. സ്‌പോര്‍ടി മെയ്‌ക്കോവറാണ് തണ്ടര്‍ബേഡ് ഇരട്ടകളില്‍ റോയല്‍ എന്‍ഫീല്‍ഡ് വരുത്തിയിരിക്കുന്നത്. ലെയ്ഡ്ബാക്ക് സ്റ്റൈലിംഗ് ഉപേക്ഷിച്ചിരിക്കുന്നു.

സ്‌പോര്‍ടി ലുക്ക് കാഴ്ച്ചവെയ്ക്കുന്നതിന് ഓള്‍-ബ്ലാക്ക് തീമിലാണ് രണ്ട് മോട്ടോര്‍സൈക്കിളുകളും വരുന്നത്. നീല, ചുവപ്പ്, മഞ്ഞ, വെളുപ്പ് തുടങ്ങി അഞ്ച് നിറങ്ങളില്‍ ബൈക്കുകള്‍ ലഭിക്കും. പുതിയ തണ്ടര്‍ബേഡുകളില്‍ ഫഌറ്റ് ഹാന്‍ഡില്‍ബാറാണ് നല്‍കിയിട്ടുള്ളത്. നിലവിലെ തണ്ടര്‍ബേഡുകളില്‍ ഇത് അപ്‌റൈറ്റാണ്. സ്‌പോര്‍ടി അപ്പീല്‍ വീണ്ടും വര്‍ധിപ്പിക്കുന്നതിനാണ് രണ്ട് ബൈക്കുകളിലും പിന്‍സ്‌ട്രൈപ്പ് സഹിതം 9 സ്‌പോക് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇതാദ്യമായാണ് അലോയ് വീലുകള്‍ ഉപയോഗിക്കുന്നത്.

പങ്ചറാകുമ്പോള്‍ റൈഡര്‍മാര്‍ക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകുന്നതിന് ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കി. പുതിയ റിയര്‍ ബോഡി ഗ്രാബ് റെയില്‍ നല്‍കിയതിനൊപ്പം മുന്‍ഗാമിയില്‍ കണ്ടിരുന്ന പില്യണ്‍ ബാക്ക്‌റെസ്റ്റ് എടുത്തുകളഞ്ഞിരിക്കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും റിയര്‍ ഫെന്‍ഡര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. സീറ്റിംഗില്‍ ബോഡി കളര്‍ സ്റ്റിച്ചിംഗ് കാണാം.

റോയല്‍ എന്‍ഫീല്‍ഡ് ഇതാദ്യമായാണ് അലോയ് വീലുകള്‍ ഉപയോഗിക്കുന്നത്. പില്യണ്‍ ബാക്ക്‌റെസ്റ്റ് എടുത്തുകളഞ്ഞിരിക്കുന്നു

നിലവിലെ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന അതേ എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും കരുത്ത് പകരുന്നത്. തണ്ടര്‍ബേഡ് 350 എക്‌സ് മോട്ടോര്‍സൈക്കിളിലെ 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 19.8 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 500 എക്‌സ് മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 499 സിസിയാണ് ഡിസ്‌പ്ലേസ് ചെയ്യുന്നത്. 27 എച്ച്പി കരുത്തും 41 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Comments

comments

Categories: Auto