മണി സൂപ്പര്‍മാര്‍ക്കറ്റിനു തകര്‍ച്ച

മണി സൂപ്പര്‍മാര്‍ക്കറ്റിനു തകര്‍ച്ച

എതിരാളികളേക്കാള്‍ വളര്‍ച്ചാനിരക്ക് താഴ്ന്നതിനാല്‍ 240 മില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണ് ഓഹരി വില്‍പ്പന

മണി സൂപ്പര്‍മാര്‍ക്കറ്റ് ഡോട്ട് കോം എന്ന സാമ്പത്തികസേവന സ്ഥാപനം തകരുമോയെന്ന് ബിസിനസ് സമൂഹം ആശങ്കപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ്, വസ്തുവില്‍പ്പന, വായ്പകള്‍ തുടങ്ങിയ സേവനങ്ങളെക്കുറിച്ച് താരതമ്യപഠനം നടത്താന്‍ സഹായിക്കുന്ന ഈ ബ്രിട്ടീഷ് വെബ്‌സൈറ്റ് ബിസിനസുകാരുടെയും സാധാരണക്കാരുടെയും ആശ്രയമാണ്. എന്നാല്‍ എതിരാളികളേക്കാള്‍ വളര്‍ച്ചാനിരക്ക് താഴ്ന്നതിനാല്‍ ഓഹരിവിലയില്‍ 240 മില്യണ്‍ പൗണ്ട് നഷ്ടമാണ് കമ്പനിക്കു സംഭവിച്ചിരിക്കുന്നത്. പുരുഷന്മാര്‍ ലൈംഗികചോദനയുണര്‍ത്തുന്ന തരത്തില്‍ ഹോട്ട് പാന്റുകള്‍ ധരിച്ചെത്തിയ വിവാദ പരസ്യം നല്‍കിയ കുപ്രസിദ്ധിയും ഈ സാഹചര്യത്തിന് കാരണമായെന്നു വിലയിരുത്തപ്പെടുന്നുണ്ട്. മുന്‍വര്‍ഷം നാലു ശതമാനം വരുമാനവളര്‍ച്ച നേടിയ സ്ഥാപനത്തിന്റെ മൊത്തവരുമാനം 329.7 മില്യണ്‍ പൗണ്ടാണ്. 94. 9 മില്യണ്‍ പൗണ്ടാണ് വരുമാനവളര്‍ച്ച. തങ്ങളുടെ മാന്‍ചസ്റ്റര്‍ എന്‍ജിനീയറിംഗ് ഹബ്ബ് വികസിപ്പിക്കാനും ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ക്കും വേണ്ടി 11- 14 മില്യണ്‍ വരെ ചെലവാക്കാന്‍ കമ്പനി നിശ്ചയിച്ചിരിക്കുകയാണ്.

താരതമ്യവിലപഠനം എളുപ്പത്തിലും വേഗത്തിലും കൂടുതല്‍ ലളിതവുമാക്കി ഉപയോക്താക്കളെ ലാഭകരമായ വഴികളിലൂടെ നയിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ചീഫ് എക്‌സിക്യുട്ടിവ് മാര്‍ക്ക് ലൂയിസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ജോണ്‍ ലൂയിസില്‍ നിന്ന് മണി സൂപ്പര്‍മാര്‍ക്കറ്റിലെത്തിക്കുകയായിരുന്നു മാര്‍ക്ക് ലൂയിസിനെ. ഓഹരിവില ഇടിഞ്ഞത് പുതിയ നിക്ഷേപകരുടെ വരവിന് കാരണമാകുമെന്നാണ് ദല്ലാളായ പീല്‍ ഹണ്ടിന്റെ വിലയിരുത്തല്‍. ഓഹരിവില കുറയുമെങ്കിലും ഐടിയില്‍ അധികനിക്ഷേപം വരുന്നതും വളര്‍ച്ചയുടെ പാതയില്‍ കൈവരുന്ന ആത്മവിശ്വാസവും ഓഹരിവില താഴുമ്പോള്‍ നിക്ഷേപകര്‍ക്ക് അവസരമാകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓഹരികളുടെ വില 13.7 ശതമാനമാണ് കുറഞ്ഞത്, 45.2 മുതല്‍ 283.6 പെന്നി വരെ. ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 100 സൂചികയനുസരിച്ച് 0.40 ശതമാനം പോയിന്റ് ഇടിഞ്ഞ് 29.18 പോയിന്റ് താഴെ 7252.39ലേക്ക് വന്നു. വ്യവസായങ്ങള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ടെക് ഓഹരികള്‍ക്കും നിരാശാജനകമായ വീഴ്ചയായിരുന്നു അത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാനിര്‍മാതാക്കളായ സിനിവേള്‍ഡിലെ ഓഹരിയുടമകള്‍ ഓഹരിവില കുറഞ്ഞതിനെത്തുടര്‍ന്നു സ്ഥാപനത്തെ കൈവിട്ടു. നെറ്റ്ഫഌക്‌സ്, ആമസോണ്‍, തുടങ്ങിയ സിനിമാസ്ട്രീമിംഗ് വെബ്‌സൈറ്റുകളില്‍ നിന്നുള്ള ശക്തമായ മല്‍സരത്തെ തുടര്‍ന്ന് 226 സിനിമാശൃംഖലകളുള്ള ബെറെന്‍ബെര്‍ഗ് എന്ന ജര്‍മന്‍ ബാങ്ക്, ഓഹരിവില 700 പെന്നി മുതല്‍ 300 പെന്നിവരെയുള്ള തുച്ഛ സംഖ്യയാക്കി വെട്ടിക്കുറച്ചു. ഭാവിയെക്കുറിച്ച് വലിയ വിശ്വാസമില്ലെങ്കിലും ബെറെന്‍ബെര്‍ഗിന്റെ എതിര്‍പ്പില്‍ ഒരു സത്യമുണ്ട്. സിനിവേള്‍ഡ് യുഎസിലെ മുഖ്യ എതിരാളിയായ റീഗലുമായി ചേര്‍ന്ന് വിപുലീകരിക്കപ്പെടുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഏറ്റെടുക്കലിന്റെ ഭാഗമായി സിനിവേള്‍ഡ് യുഎസിലെ തങ്ങളുടെ 550 വെബ്‌സൈറ്റുകളില്‍ 50 എണ്ണം നവീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. അമേരിക്കയിലേക്കുള്ള തങ്ങളുടെ കടന്നുവരവിനെ ഉത്തേജിപ്പിക്കാന്‍ ഇതിനാകുമെന്നും അതുവഴി ലാഭമുണ്ടാക്കാമെന്നും ബെറെന്‍ബെര്‍ഗ് കരുതുന്നു. കമ്പോളപരമായ ആശങ്കകള്‍ കുറയുന്നതിനാല്‍ സിനിവേള്‍ഡ് തങ്ങളുടെ നിരക്കിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്നും തങ്ങളുടെ വില ഉറപ്പിക്കുകയും ചെയ്യുമെന്ന് ബെറെന്‍ബെര്‍ഗ് ഓഹരിയുടമകളെ അറിയിച്ചു കഴിഞ്ഞു. ഓഹരിവില 2.9 ശതമാനം ഇടിഞ്ഞ് ഏഴു പെന്നി മുതല്‍ 233.8 പെന്നി വിലയിലേക്ക് താഴ്ന്നിട്ടുണ്ട്.

മലേഷ്യയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കുന്നത് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനി പ്ലേടെക്കിന്റെ ബിസിനസുകളിലാണ്. വര്‍ഷത്തിലെ ആദ്യ 51 ദിവസങ്ങളിലെ പ്രതിദിനവരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനമാണു കുറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രധാനകാരണം മലേഷ്യയിലെ ഓണ്‍ലൈന്‍ ചൂതാട്ട ബിസിനസ് അടുത്തിടെ നേരിട്ട കുഴപ്പങ്ങളാണ്. ഓണ്‍ലൈന്‍ ചൂതാട്ടത്തിനുപയോഗിക്കുന്ന വെബ്‌സൈറ്റുകളും മൊബീല്‍ ആപ്ലിക്കേഷനുകളും ശക്തമായ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്ലേടെക്ക് കമ്പനി നവംബറില്‍ ലാഭമെടുപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഡിസംബറിലെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടം നികത്താന്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും വരുമാനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോട്ടോഗ്രഫി, ബ്രോഡ്കാസ്റ്റ് ഉപകരണ നിര്‍മാതാവ് വിടെക്ക് ഗ്രൂപ്പ് 12 ശതമാനം ലാഭം കൊയ്തു. കാമറസ്റ്റാന്‍ഡ്, ബാറ്ററി, വീഡിയോ സംപ്രേഷണ ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മിച്ചു വിതരണം നടത്തുന്ന കമ്പനിയാണിത്. മാറിമറിയുന്ന വിപണിയില്‍ ശക്തമായി ഉറച്ചു നില്‍ക്കുന്ന സ്ഥാപനമാണിതെന്ന് വിടെക്ക് മേധാവി സ്റ്റീഫന്‍ബേര്‍ഡ് അവകാശപ്പെടുന്നു. കമ്പനിഓഹരികളും ഉയര്‍ച്ചയിലാണ്, 2.8 ശതമാനം ഉയര്‍ന്ന് 30 പെന്നി മുതല്‍ 1100പെന്നിയായിരുന്നു കഴിഞ്ഞ ദിവസത്തെ ഓഹരിവില.

അതേസമയം, നിക്ഷേപകരില്‍ യാതൊരു ചലനവും ഉണ്ടാക്കാത്ത ഓഹരികളുമുണ്ട്. ഈസി ഹോട്ടല്‍സിന്റെ 50 മില്യണ്‍ പൗണ്ട് സമാഹരണ നീക്കത്തിന് ഓഹരിവിപണിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടണിലെയും യൂറോപ്പിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ 1,122 മുറികളെടുക്കുന്നതിനായിരുന്നു വിഭവസമാഹരണം ലക്ഷ്യമിട്ടത്. 110 പെന്നി വിലയുള്ള 45.5 മില്യണ്‍ ഓഹരികളാണ് ഇതിനായി കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഓഹരിവില കാര്യമായി ഉയര്‍ന്നില്ല. 114.5 പെന്നി എന്ന വിലയേ കണ്ടെത്താനായുള്ളൂ.

 

Comments

comments

Categories: Business & Economy, Slider