വിശാഖപട്ടണത്ത് ഇന്നൊവേഷന്‍ ടെക്‌നോളജി പാര്‍ക്ക് വരുന്നു

വിശാഖപട്ടണത്ത് ഇന്നൊവേഷന്‍ ടെക്‌നോളജി പാര്‍ക്ക് വരുന്നു

വിശാഖപട്ടണം: ഏസ് അര്‍ബന്‍ ഇന്‍ഫോസിറ്റി ലിമിറ്റഡ് വിശാഖപട്ടണത്ത് ഇന്നൊവേഷന്‍ ടെക്‌നോളജി കാംപസ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഐടി, ഐടിഇഎസ് ഇന്നൊവേഷന്‍ മേഖലകളില്‍ 18,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് കരുതുന്ന പദ്ധതിക്ക് 3,220 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

വിശാഖപട്ടണത്ത് നടന്ന സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ വെച്ച് ഇതു സംബന്ധിച്ച് ആന്ധ്ര സര്‍ക്കാരും ഏസ് അര്‍ബന്‍ ഇന്‍ഫോസിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി കെ ചന്ദ്രബാബു നായിഡു ചടങ്ങില്‍ സന്നിഹിതനായിരുന്നു. മികച്ച ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ക്ലൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക്‌ചെയിന്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ വിന്യസിക്കാനും ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമായി ആഗോള ഇന്നൊവേഷന്‍ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് കാംപസിന്റെ ലക്ഷ്യം.

മുന്‍പ് എല്‍ & ടി ഇന്‍ഫോസിറ്റി എന്നറിയപ്പെട്ടിരുന്ന ഏസ് അര്‍ബന്‍ ഹൈദരാബാദില്‍ ഐടി വിപ്ലവത്തിന്റെ തുടക്കകാലത്ത് സൈബര്‍ ടവര്‍ ആരംഭിച്ചിരുന്നു. അതുപോലെ ഐടി മേഖലയില്‍ മറ്റൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സൈബര്‍ ഗേറ്റ്‌വേയും കമ്പനി നിര്‍മിച്ചിട്ടുണ്ട്.

Comments

comments

Categories: Tech