എട്ട് കമ്പനികള്‍ വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത് 58,650 കോടി രൂപ

എട്ട് കമ്പനികള്‍ വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത് 58,650 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 10 ലിസ്റ്റഡ് കമ്പനികളില്‍ ഉള്‍പ്പെട്ട എട്ടു കമ്പനികള്‍ കഴിഞ്ഞ ആഴ്ച തങ്ങളുടെ വിപണി മൂലധനത്തില്‍ കൂട്ടിച്ചേര്‍ത്തത് 58,650.26 കോടി രൂപ. മുന്‍നിര ഐടി കമ്പനിയായ ടിസിഎസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10 കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യുനിലിവര്‍ (എച്ച് യുഎല്‍), മാരുതി സുസുക്കി ഇന്ത്യ എന്നിവയ്ക്കാണ് വിപണി മൂലധനത്തില്‍ (എം കാപ്) ഇടിവ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി,എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്,ഒഎന്‍ജിസി,എസ്ബിഐ എന്നിവയാണ് മികച്ചനേട്ടമുണ്ടാക്കിയ കമ്പനികള്‍.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസി (ടിസിഎസ്)ന്റെ എം കാപ് 26,742 കോടി രൂപ ഉയര്‍ന്ന് 5,89,007.15 കോടി രൂപയായി. ആര്‍ഐഎലിന്റെ എം കാപ് 7,790.98 കോടി രൂപ ഉയര്‍ന്ന് 5,91,607.74 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 6,729.43 കോടി രൂപ വര്‍ധിച്ച് 2,52,407.03 കോടി രൂപയായി. എച്ച്ഡിഎഫ്‌സിയും മൂല്യം 5,963.88 കോടി രൂപ ഉയര്‍ന്ന് 2,96,103.60 കോടി രൂപയായി. ഒഎന്‍ജിസിയുടെ എം കാപ് 4,363.3 കോടി രൂപ ഉയര്‍ന്ന് 2,43,831.47 കോടി രൂപയായി.

3,754.95 കോടി രൂപ കൂട്ടിച്ചേര്‍ത്ത എസ്ബിഐയുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 2,38,331.01 കോടി രൂപയായി. ഐടിസിയുടെ എം കാപ് 3,292.16 കോടി രൂപ ഉയര്‍ന്ന് 3,28,057.31 കോടി രൂപയായി. 12.96 കോടി രൂപ കൂട്ടിച്ചേര്‍ത്ത എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എം കാപ് 4,87,256.42 കോടി രൂപയായി.

6,374.39 കോടി രൂപ നഷ്ടം നേരിട്ട എച്ച്‌യുഎലിന്റെ എം കാപ് 2,86,360.51 കോടി രൂപയായി. മാരുതി സുസുക്കി ഇന്ത്യയുടെ എം കാപ് 4,069.02 കോടി രൂപ നഷ്ടം നേരിട്ട് 2,62,969.75 കോടി രൂപയായി.
വിപണി മൂല്യത്തില്‍ ആര്‍ഐഎല്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്,ഐടിസി,ച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, മാരുതി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എസ്ബിഐ എന്നിവയാണ് യഥാക്രമം തൊട്ടുപുറകിലുള്ള സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Business & Economy