ട്രംപ് ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ട്രംപ് ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഗള്‍ഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രതിസന്ധി തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടായേക്കാം എന്നാണ് സൂചന. മാത്രമല്ല, സൗദി കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ആദ്യമായി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അമേരിക്കയുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന പക്ഷക്കരാനാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍. ഖത്തറുമായി സൗദി ചേരിക്കുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും.

അബുദാബി കിരീടാവകാശി ഷേഖ് മൊഹമ്മദ് ബിന്‍ സയിദ്, ഖത്തര്‍ അമിര്‍ തമീം ബിന്‍ അഹമ്മദ് എന്നിവരും ട്രംപിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയേക്കും. ഖത്തറും സൗദി ചേരിയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇതുവരെ തീരാത്ത സാഹചര്യത്തില്‍ ട്രംപുമായി അറബ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന് വലിയ പ്രസക്തിയുണ്ട്.

Comments

comments

Categories: Arabia, World