ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ വില കുറഞ്ഞു

ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകള്‍ക്ക് 1.60 ലക്ഷം രൂപ വരെ വില കുറഞ്ഞു

അഡ്വഞ്ചര്‍, സ്‌പോര്‍ട്, ടൂറിംഗ്, ഹെറിറ്റേജ്, റോഡ്‌സ്റ്റര്‍ വിഭാഗങ്ങളിലെ മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ പത്ത് ശതമാനം കുറവ്

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു മോട്ടോറാഡ് വിവിധ മോട്ടോര്‍സൈക്കിളുകളുടെ വില 1.60 ലക്ഷം രൂപ വരെ കുറച്ചു. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) രീതിയില്‍ ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍സൈക്കിളുകളുടെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതോടെയാണിത്. 800 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളുടെ കസ്റ്റംസ് തീരുവ 75 ശതമാനത്തില്‍നിന്ന് 50 ശതമാനമായും 800 സിസിയില്‍ താഴെ വരുന്ന ബൈക്കുകളുടെ തീരുവ 60 ശതമാനത്തില്‍നിന്ന് 50 ശതമാനമായും കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.

അഡ്വഞ്ചര്‍, സ്‌പോര്‍ട്, ടൂറിംഗ്, ഹെറിറ്റേജ്, റോഡ്‌സ്റ്റര്‍ വിഭാഗങ്ങളിലെ മോട്ടോര്‍സൈക്കിളുകളുടെ വില പത്ത് ശതമാനമാണ് ബിഎംഡബ്ല്യു മോട്ടോറാഡ് കുറച്ചത്. ഈയിടെ പുറത്തിറക്കിയ എഫ് 750 ജിഎസ്, എഫ് 850 ജിഎസ് മോഡലുകള്‍ ഒഴികെ മിക്കവാറും എല്ലാ മോട്ടോര്‍സൈക്കിളുകളുടെയും വില കുറച്ചു. അപ്രീലിയ, യമഹ, എംവി അഗസ്റ്റ, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്, മോട്ടോ ഗുസ്സി തുടങ്ങിയവരും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്രീലിയ, യമഹ, എംവി അഗസ്റ്റ, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്, മോട്ടോ ഗുസ്സി തുടങ്ങിയവരും വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ലിറ്റര്‍ ക്ലാസ് സൂപ്പര്‍സ്‌പോര്‍ടായ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സ്റ്റാന്‍ഡേഡ്, പ്രോ എന്നിവയുടെ വില യഥാക്രമം ഒരു ലക്ഷം രൂപ, 80,000 രൂപ എന്നിങ്ങനെയാണ് കുറച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി റേസറിന്റെ വില 80,000 രൂപ കുറച്ചു. 16.50 ലക്ഷം രൂപയാണ് പുതിയ വില. കെ 1600 ബിയുടെ വില 90,000 രൂപ കുറച്ചു. 28.10 ലക്ഷം രൂപയാണ് പുതിയ വില.

Comments

comments

Categories: Auto