ട്രംപിന്റെ പരിഷ്‌കരണങ്ങള്‍ തുണയ്ക്കുന്നതാരെ?

ട്രംപിന്റെ പരിഷ്‌കരണങ്ങള്‍ തുണയ്ക്കുന്നതാരെ?

അമേരിക്കന്‍ കമ്പനികളെ തുണയ്ക്കുന്ന നികുതി നിര്‍ദേശങ്ങള്‍ അന്യരാജ്യങ്ങള്‍ക്ക് ദോഷകരം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡിസംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണങ്ങളെ കമ്പനിമേധാവികള്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വെട്ടിക്കുറയ്ക്കുന്ന ട്രംപിനോടുള്ള നന്ദി ഇതല്ലാതെ എങ്ങനെയാണു പ്രകടിപ്പിക്കുക. വരുമാന വര്‍ധനവിനുള്ള ചില നടപടികള്‍ ഇതിന്റെ ആക്കം കുറയ്ക്കുമെങ്കിലും സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് ചുമത്താവുന്ന നികുതിയുടെ ശരാശരിയില്‍ താഴെയാണിത്. ഈ പരിഷ്‌കരണത്തിലൂടെ പത്തു വര്‍ഷത്തിനുള്ളില്‍ 330 ബില്യണ്‍ ഡോളറിന്റെ വരുമാനം അമേരിക്കന്‍ ബിസിനസിനുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് സംയുക്തസമിതിയുടെ വിലയിരുത്തല്‍.

കമ്പനികളും വ്യവസായങ്ങളുമായിരിക്കും പരിഷ്‌കരണത്തിന്റെ പ്രധാന ഗുണഭോക്താക്കളെന്നതു സുവിദിതമാണെങ്കിലും അതില്‍ത്തന്നെ യുഎസ് കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര കമ്പനികള്‍ക്കാണ് ഇതിന്റെ എല്ലാ ഗുണഫലങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ലഭിക്കുകയെന്നതാണു വാസ്തവം. രാജ്യാന്തരരംഗത്ത് വലിയ സാന്നിധ്യമുള്ള അമേരിക്കന്‍ കമ്പനികളെ അപേക്ഷിച്ചും ഇത്തരം ചെറിയ കമ്പനികള്‍ക്കാകും കൂടുതല്‍ കാര്യക്ഷമമായ നികുതിനിരക്കുകള്‍ അനുഭവിക്കാന്‍ അവസരം ലഭിക്കുക. കമ്പനിമേധാവികള്‍ മറ്റു പുതിയ മാനദണ്ഡങ്ങളും പരിശോധിക്കുന്നു. നികുതിനഷ്ടങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റ് കമ്പനികളെ ഒഴിവാക്കാനാകുന്ന നിയമങ്ങളുടെ വലയം എന്നു പറയാവുന്ന ഫുള്‍ എക്‌സ്‌പെന്‍സിംഗ് പോലുള്ള വന്‍ ചെലവിടല്‍ പദ്ധതികളാണ് നിക്ഷേപചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ അവര്‍ മുന്നോട്ടു വെക്കാന്‍ നോക്കുന്നത്. എന്നാല്‍ പലിശ പൂര്‍ണമായും ഒഴിവാക്കാനാകാത്തിനാല്‍ വായ്പ ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആകര്‍ഷണീയത കുറയുന്നു.

ചില കമ്പനികള്‍ 2017ന്റെ അവസാന പാദത്തില്‍ മുന്‍കൂര്‍ അടച്ച നികുതികളുടെ പേരില്‍ അസ്ഥിര വരുമാനം ആസ്വദിച്ചിരുന്നു. മുന്‍കാല നികുതികളുടെ പേരില്‍ വരുംകാല നികുതിയടവില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളാണിവയെന്നു പറയാം. ആസ്തികളായി കണക്കാക്കാമെങ്കിലും ഇവ താഴ്ന്ന കോര്‍പ്പറേറ്റ് നികുതി നിരക്കു കാരണം ചുരുങ്ങിപ്പോകുന്നു. നിക്ഷിപ്ത ബാധ്യതകള്‍ ഉള്ള മറ്റു കമ്പനികളാകട്ടെ വന്‍ലാഭം കൈവരിക്കുകയും ചെയ്യുന്നു. 2018 ആകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നത് ടെലികോം, ഉപഭോക്തൃഉല്‍പ്പന്ന കമ്പനികളാണെന്ന് ജെപി മോര്‍ഗന്റെ രാമസ്വാമി വാരിയംകാവല്‍ വിലയിരുത്തുന്നു. എടി ആന്‍ഡ് ടി ടെലികോമിലേക്ക് ഈ വര്‍ഷം മൂന്നു ബില്യണ്‍ ഡോളറിന്റെ ഒഴുക്കുണ്ടാകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ബഹുരാഷ്ട്രകമ്പനികള്‍ കുറഞ്ഞ ഹെഡ് ലൈന്‍ നികുതിനിരക്കിന്റെ പ്രയോജനം അമേരിക്കയ്ക്കു നല്‍കുന്നു. തിരികെകൊണ്ടു പോകാന്‍ കഴിയുന്ന വിദേശ നാണ്യത്തിന്റെ 15.5 ശതമാനം നികുതി നിരക്കും അവര്‍ നല്‍കും. എന്നിട്ടും തിരിച്ചു കൊണ്ടു പോകുന്ന പണത്തിന് അവര്‍ക്കു മേല്‍ മുന്‍കൂര്‍ നികുതി ചുമത്തപ്പെടുകയാണ്. ഇതിനു പുറമെ തങ്ങള്‍ നടത്തുന്ന നിക്ഷേപത്തിനും അവര്‍ നികുതി ചുമത്തേണ്ടി വരുന്നു. വിദേശ വരുമാനത്തിന്മേല്‍ വരുത്തിയ മറ്റു മാറ്റങ്ങളും വിവാദപരമാണ്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വന്‍കിടസ്ഥാപനങ്ങള്‍ക്കും ബീറ്റ് നികുതി ബാധകമാക്കിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശപ്രകാരമുള്ള റോയല്‍റ്റികള്‍ പോലുള്ളവയെ ലക്ഷ്യമാക്കി വിദേശത്തുള്ള കമ്പനികള്‍ നികുതിയടയ്ക്കണമെന്നാണ് നിര്‍ദേശം. കമ്പനികള്‍ കോര്‍പ്പറേറ്റ് വരുമാനത്തിലേക്ക് അത്തരം സേവനങ്ങള്‍ വീണ്ടും കൂട്ടിച്ചേര്‍ക്കണം. ഗ്ലോബല്‍ ഇന്‍ടാഞ്ചിബിള്‍ ലോ ടാക്‌സ് ഇന്‍കം എന്നപേരില്‍ മറ്റൊരു തരം നികുതിനിര്‍ദേശം കൂടി വന്നിട്ടുണ്ട്. വിദേശത്ത് ഉപയോഗിക്കുന്ന പേറ്റന്റ് സോഫ്റ്റ്‌വെയറുകള്‍ പോലുള്ള അദൃശ്യ ആസ്തികളിന്മേലാണ് ഇത്തരം നികുതി ചുമത്തുന്നത്.

രണ്ടു നികുതികളും ബൗദ്ധിക സ്വത്തവകാശത്തിലൂടെയും അദൃശ്യ ആസ്തികളിലൂടെയും നടത്തുന്ന നികുതിവെട്ടിപ്പുകള്‍ തടയാനുദ്ദേശിച്ചാണ് നടപ്പാക്കുന്നത്. എന്നാല്‍ ഇതിന്റെ പരിധി നിര്‍ണയിക്കുക ശ്രമകരമാണ്. വിദേശബന്ധമുള്ള എല്ലാം വിശാലാര്‍ത്ഥത്തില്‍ ഇത് ഉള്‍ക്കൊള്ളും. ഈ നികുതി നിര്‍ദേശപ്രകാരം വന്‍ നികുതി അടച്ചു പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങളെ വീണ്ടും നികുതിക്കുരുക്കില്‍ പെടുത്താനാകും. ജര്‍മനിയില്‍ ഇത്തരം അനുഭവമുണ്ടാകുകയും ചില യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇത് അലോസരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥവൃന്ദം തിരക്കിട്ടു തയാറാക്കുന്ന നിയമനിര്‍മാണങ്ങളും ബിസിനസില്‍ അപാകതയുണ്ടാക്കുന്നു. കമ്പനികള്‍ക്ക് അവരുടെ പൂര്‍ണസ്വാധീനത്തെക്കുറിച്ച് ഇനിയും ഉറപ്പില്ല. ഔഷധകമ്പനികളും ടെക് കമ്പനികളുമാണ് വിദേശരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പണമിടപാട് നടത്തുന്നത്. പരിഷ്‌കരണ ഫലമായി താഴ്ന്ന നിരക്കിലുള്ള നികുതിനിരക്കുകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 250 ബില്യണ്‍ ഡോളറിന്റെ വിദേശവിനിമയചട്ടലംഘനത്തിന് നിയമനടപടി നേരിട്ട ആപ്പിള്‍കമ്പനിക്ക് പോലും 38 ബില്യണ്‍ ഡോളര്‍ നികുതി അടച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണു പ്രതീക്ഷ. ഐബിഎം, ജിഇ തുടങ്ങിയ കമ്പനികള്‍ ഈ വര്‍ഷം ഉയര്‍ന്ന നികുതിനിരക്ക് പ്രതീക്ഷിക്കുന്നു. വിദേശ മരുന്നു നിര്‍മാതാക്കളായ വാലന്റും അലര്‍ഗാനും ഉയര്‍ന്ന നികുതി നിരക്ക് പ്രതീക്ഷിക്കുന്നു. നികുതി പരിഷ്‌കരണം വിതരണശൃംഖലയും അദൃശ്യ ആസ്തികളും അമേരിക്കയിലേക്ക് തിരിച്ചു കൊണ്ടുവരുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല.

അമേരിക്കന്‍ കമ്പനികള്‍ ഈ നേട്ടം എങ്ങനെയാണ് ഉപയോഗിക്കുകയെന്നതും പ്രവചനാതീതമാണ്. ടാക്‌സ് റിഫോം എന്ന പേരില്‍ 377 കമ്പനികള്‍ ചേര്‍ന്നു രൂപീകരിച്ച ലോബിയിംഗ് സംഘം പാരിതോഷികങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നേട്ടങ്ങളുടെ ചെറിയ പങ്ക് വിതരണം ചെയ്യാനാണിത്. ചില സ്ഥാപനങ്ങളാകട്ടെ വേതന വര്‍ധനവും പുതിയ നിക്ഷേപപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും പരിഷ്‌കരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരുമെന്നാണ് എല്ലാവരും കരുതുന്നത്. വിദേശത്തേക്കു കടത്തപ്പെടുന്ന വരുമാനത്തില്‍ ഏറിയ പങ്കും അമേരിക്കന്‍ ഓഹരിയുടമകളിലേക്ക് തിരിച്ചെത്താനും ഇത് വഴിതെളിക്കുമെന്നാണു വിശ്വാസം.

Comments

comments

Categories: Slider, World