സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് റെക്കോര്‍ഡ് ഉയരത്തില്‍

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് റെക്കോര്‍ഡ് ഉയരത്തില്‍

കൊച്ചി: ഒരു മാസംകൊണ്ട് നാല് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ ്‌പ്രോജക്റ്റുകള്‍ കൈമാറ്റം ചെയ്ത് സ്‌കൈലൈന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. കോഴിക്കോട് ചേവരമ്പലത്തെ ക്രെസന്റോ ആണ് നാലാമത് പ്രോജക്റ്റായി കൈമാറ്റം ചെയതത്.

ഫെബ്രുവരി 17 ന് ക്രെസന്റോ, ജനുവരി 20ന് കോട്ടയം പാലാ നഗരത്തിലെ ഗ്രേസ്, ഈ മാസം 3ന് തിരുവനന്തപുരം ശ്രീകാര്യത്തെ കാംപസ് ഹൈറ്റ്‌സ്, 10ന് തൃശൂര്‍ പറവട്ടാനിയിലെ ആക്‌സിസ് എന്നീ മൂന്ന് ലക്ഷ്വറി പ്രൊജക്റ്റുകളുടെ കൈമാറ്റമാണ് മുന്‍ ആഴ്ചകളില്‍ നടന്നത്. ഒരു മാസം എന്ന ചെറിയ കാലയളവ് കൊണ്ട് നാല് പ്രൊജക്റ്റുകള്‍ തുടര്‍ച്ചയായി ഉദ്ഘാടനം ചെയ്ത് കൈമാറ്റം നടത്തിയതിലൂടെ 639,714 സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റപ്പ് ഏരിയ സ്‌കൈലൈന്‍ സ്വന്തമാക്കി.

നിര്‍മാണമേഖലയില്‍ 30 വര്‍ഷങ്ങളോടടുക്കുന്ന സ്‌കൈലൈന്‍ ഇന്ത്യയില്‍ തന്നെ ഐഎസ്ഒ 9001 : 2015 സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യ ബില്‍ഡേഴ്‌സില്‍ ഒന്നാണ്. കേരളത്തിലെ ഗൃഹനിര്‍മാണ രംഗത്ത് ആദ്യത്തെ ക്രിസില്‍ ഡിഎ ടു പ്ലസ് റേറ്റിംഗ് സ്വന്തമാക്കിയ ബില്‍ഡറും സ്‌കൈലൈന്‍ തന്നെ. കേരളത്തില്‍ നിലവില്‍ നിര്‍മാണം നടക്കുന്ന 8 പ്രോജക്റ്റുകള്‍ ഈ വര്‍ഷത്തിനകം പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യുന്നതോടെ 721 പുതിയ കുടുംബങ്ങള്‍ സ്‌കൈലൈന്‍ കുടുംബത്തില്‍ അംഗമാകും. നിലവില്‍ കൈമാറിയ 6.4 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റപ്പ് ഏരിയയുടെ ഹാന്റിംഗ് ഓവര്‍ കണക്കിലെടുത്താല്‍ ഈ വര്‍ഷം കൈമാറ്റം ചെയ്യുന്ന ബില്‍റ്റപ്പ് ഏരിയയുടെ ആകെ വിസ്തൃതി 23.78 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലധികം വരുമെന്ന് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ കെ വി അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy