പേടിഎം ഇന്‍ഷുറന്‍സ് യൂണിറ്റ് ആരംഭിച്ചു

പേടിഎം ഇന്‍ഷുറന്‍സ് യൂണിറ്റ് ആരംഭിച്ചു

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ രണ്ട് ഇന്‍ഷുറന്‍സ് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സ് കമ്പനി കരസ്ഥമാക്കിയത്.

ഇരു ഇന്‍ഷുറന്‍സ് യൂണിറ്റുകള്‍ക്കും പത്ത് ലക്ഷം വീതമായിരിക്കും ഓഹരി മൂലധനം ഉണ്ടായിരിക്കുക. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയും വണ്‍ 97 കമ്യൂണിക്കേഷന്‍സുമായിരിക്കും ഈ കമ്പനികളുടെ ഭൂരിഭാഗം ഓഹരികളും കൈവശം വെക്കുക. കഴിഞ്ഞ വര്‍ഷം സാമ്പത്തിക സേവനങ്ങള്‍ക്കായി പേടിഎം ഫിനാന്‍ഷ്യല്‍ സര്‍വീസും വെല്‍ത്ത് മാനേജ്‌മെന്റ് സേവനത്തിനായി പേടിഎം മണിയും വണ്‍ 97 കമ്യൂണിക്കേഷന്‍സ് രൂപീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പേമെന്റ് ബാങ്ക് ആരംഭിച്ച കമ്പനി പേടിഎം മാള്‍ എന്ന യൂണിറ്റിനു കീഴില്‍ ഇ-കൊമേഴ്‌സ് ബിസിനസും നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy