വൈല്‍ഡ്ക്രാഫ്റ്റ് 5% ഓഹരികള്‍ മൈന്ത്ര ഏറ്റെടുക്കും

വൈല്‍ഡ്ക്രാഫ്റ്റ് 5% ഓഹരികള്‍ മൈന്ത്ര ഏറ്റെടുക്കും

ബെംഗളൂരു: ഫഌപ്കാര്‍ട്ട് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ മൈന്ത്ര ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔട്ട്‌ഡോര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ വൈല്‍ഡ്ക്രാഫ്റ്റിന്റെ അഞ്ചു ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൈന്ത്രയുടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബ്രാന്‍ഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പത്ത് വര്‍ഷത്തേക്കുള്ള ഈ പങ്കാളിത്തം. മുമ്പ് കെമിസ്ട്രി, എകെഎസ് പോലുള്ള ഫാഷന്‍ ബ്രാന്‍ഡുകളുമായും കമ്പനി ഇത്തരത്തില്‍ കൈകോര്‍ത്തിരുന്നു. സഹകരണത്തിന്റെ ഭാഗമായി വൈല്‍ഡ്ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഫഌപ്കാര്‍ട്ട് ഗ്രൂപ്പിന്റെ എല്ലാ ഓണ്‍ലൈന്‍ വിപണികളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഗൗരവ് ദുബ്‌ലിഷ്, സിദ്ധാര്‍ത്ഥ് സൂദ്, ദിനേഷ് കെ എസ് എന്നിവര്‍ ചേര്‍ന്നാരംഭിച്ച വൈല്‍ഡ്ക്രാഫ്റ്റ് റക്‌സാക്‌സ്, ഷൂസ്, ജാക്കറ്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, ടെന്റ്, ഹൈക്കിംഗ് അക്‌സസറീകള്‍ എന്നിവയാണ് പ്രധാനമായും വിപണനം ചെയ്യുന്നത്. ബെംഗളൂരുവിലും ഹിമാചല്‍പ്രദേശിലും നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിക്ക് രാജ്യത്ത് 160 ലധികം സ്റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 400 കോടി രൂപയുടെ വില്‍പ്പന നേടിയ കമ്പനി ഈ സാമ്പത്തിക വര്‍ഷം 550-600 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഗൗരവ് ദുബ്‌ലിഷ്, പറഞ്ഞു.

ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ഫഌപ്കാര്‍ട്ടിന്റെ പുതിയ നയത്തിന് ഊര്‍ജമേകുന്നതാണ് വൈല്‍ഡ്ക്രാഫ്റ്റുമായുള്ള സഹകരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എല്ലാ ഫഌപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമുകളിലും വിപണനം ആരംഭിക്കുന്നതോടെ ചെറിയ കമ്പനിയായ വെല്‍ഡ്ക്രാഫ്റ്റിന് ഈ സഹകരണം ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

 

Comments

comments

Categories: Business & Economy
Tags: Myntra, wildcraft