ജിഎസ്ടി സങ്കീര്‍ണത ഒഴിവാക്കാന്‍ ‘ജിഎസ്ടി റെഡി ടാലി’

ജിഎസ്ടി സങ്കീര്‍ണത ഒഴിവാക്കാന്‍  ‘ജിഎസ്ടി റെഡി ടാലി’

കൊച്ചി : രാജ്യത്തെ മുന്‍നിര ബിസിനസ് സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ, ടാലി സൊലൂഷന്‍സ്, ജിഎസ്ടി റെഡി ടാലി അവതരിപ്പിച്ചു. ജിഎസ്ടി റെഡി ടാലി ഈആര്‍പി 9 റിലീസസ് 6 – സിംഗിള്‍ യൂസര്‍ പതിപ്പിന്റെ വില 18,000 രൂപയാണ്. മള്‍ട്ടി യൂസര്‍ പതിപ്പിന്റെ വില 54,000 രൂപയും. ജിഎസ്ടി റെഡി ടാലി, ജിഎസ്ടി ആര്‍ 1, ജിഎസ്ടി ആര്‍ 3 ബി എന്നീ ജിഎസ്ടി റിട്ടേണുകള്‍ ഒറ്റ ബട്ടണ്‍ ക്ലിക്കുകൊണ്ട് കൃത്യമായി ലഭ്യമാക്കാം.

നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ നികുതി ഘടന ഉള്‍ക്കൊള്ളാനുള്ള സംവിധാനവും ഇതിലുണ്ട്. ജിഎസ്ടി റിട്ടേണിന്റെ സങ്കീര്‍ണത ദൂരീകരിക്കാന്‍വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് പുതിയ സോഫ്റ്റ്‌വെയര്‍. സിസ്റ്റം ബേയ്‌സ്ഡ് സമീപനത്തില്‍ നിന്നും വര്‍ക്ക് ഫ്‌ളോ സമീപനത്തിലേയ്ക്ക് അസസ്‌മെന്റ് മാറുകയാണ്. ബിസിനസ് വര്‍ക്ക് ഫ്‌ളോ സമീപനമാണ് ബിസിനസുകാര്‍ക്ക്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) മികച്ച രീതിയില്‍ നിയന്ത്രണ വിധേയമാക്കാന്‍ ഗുണകരമെന്ന് ടാലി സൊലൂഷന്‍സ്, ദക്ഷിണമേഖല തലവന്‍ ഭുവന്‍ രഞ്ചന്‍ പറഞ്ഞു.

ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ചു രൂപം നല്‍കിയ സോഫ്റ്റ്‌വെയര്‍ വലിയ സമയ ലാഭമാണ് ലഭ്യമാക്കുക. ബജാജ് ഫിന്‍സേര്‍വ് വഴി ലളിതമായ ഇഎംഐ വ്യവസ്ഥകളില്‍ പുതിയ സോഫ്റ്റ്‌വെയര്‍ വാങ്ങാം. സിംഗിള്‍ യൂസര്‍ പതിപ്പിന് 5287 രൂപ അടച്ചാല്‍ മതി. ബാക്കി തുക 7 തുല്യ തവണകളായി അടയ്ക്കണം. നിലവിലെ ടാലി ഉപയോക്താക്കള്‍ക്ക് www.tallysolutions.com/gst ല്‍ നിന്ന് പുതിയ റിലീസ് ഡൗണ്‍ലോഡ് ചെയ്ത് ടാലി ഇആര്‍പി 9 റിലീസ് 6 ലേക്ക് നീങ്ങാനാവും. ജിഎസ്ടി റെഡി ടാലി ഇആര്‍പി 9 ലൈസന്‍സ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്ക് www.tallysolutions.com ലുള്ള ക്വിക് ബൈ സെക്ഷന്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് help.tallysolutions.com .

Comments

comments

Categories: Business & Economy