ഇക്യുറസ് കാപ്പിറ്റലിന്റെ ഓഹരിയേറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്

ഇക്യുറസ് കാപ്പിറ്റലിന്റെ ഓഹരിയേറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്

മുംബൈ: കേരളത്തിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് മുംബൈ ആസ്ഥാനമായ അക്യുറസ് കാപ്പിറ്റലിന്റെ 26 ശതമാനം ഓഹരികളേറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇടപാടിന് ഫെഡറല്‍ ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കികഴിഞ്ഞു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഇക്യുറസ് കാപ്പിറ്റല്‍ ലയന-ഏറ്റെടുക്കല്‍, സ്വകാര്യ ഇക്വിറ്റി, ഐപിഒ തുടങ്ങി 135 ലധികം ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓഹരി പങ്കാളിത്തം വന്‍കിട നിക്ഷേപകര്‍ക്കും എന്‍ആര്‍ഐകള്‍ക്കും വെല്‍ത്ത് മാനെജ്‌മെന്റ് സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ ബാങ്കിനെ സഹായിക്കും.

Comments

comments

Categories: Business & Economy