വിദേശ പഠനത്തിന് അവസരമൊരുക്കി എജുക്കേഷന്‍ ഫെയര്‍

വിദേശ പഠനത്തിന് അവസരമൊരുക്കി എജുക്കേഷന്‍ ഫെയര്‍

കൊച്ചി: പ്രമുഖ സ്റ്റുഡന്റ് പ്ലേസ്‌മെന്റ് സര്‍വീസ് പ്രൊവൈഡറായ ഐഡിപി എജുക്കേഷന്‍ ഇന്ത്യ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എജുക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. കൊച്ചി താജ് ഗേറ്റ്‌വേ ഹോട്ടലില്‍ ഈ മാസം 28 ന് 1 മണി മുതല്‍ 5 വരെയാണ് ഫെയര്‍. അഡ്മിഷനും കൗണ്‍സിലിംഗിനുമായി യുകെ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളടക്കം 39 സ്ഥാപനങ്ങളാണ് എജുക്കേഷന്‍ ഫെയറിലെത്തുന്നത്.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ വിദേശപഠനത്തിന് കൂടുതല്‍ അവസരമൊരുക്കുകയാണ് ഐഡിപി എജുക്കേഷന്‍. മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റി കോഴ്‌സ് അഡ്മിഷന്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഉപദേശം നല്‍കാനും പ്രാഥമിക അറിവ് ലഭിക്കാനും ജോബ് ഫെയര്‍ സഹായിക്കുമെന്ന് ഐഡിപി എജുക്കേഷന്‍ സൗത്ത് ഏഷ്യന്‍ റീജണല്‍ മാനേജര്‍ പീയുഷ് കുമാര്‍ പറഞ്ഞു

ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസില്‍ ഇളവും സകോളര്‍ഷിപ്പും നല്‍കുന്നുണ്ട്. തെരഞ്ഞടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസിന്റെ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫെയറിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരണ്ടതാണ്. കൗണ്‍സിലര്‍മാരെ കാണുന്നതിനായി ഐഡിപി ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.

Comments

comments

Categories: Education