വിയ്യൂരില്‍ അസറ്റ് ചിരാഗ് നാളെ ഉദ്ഘാടനം ചെയ്യും

വിയ്യൂരില്‍ അസറ്റ് ചിരാഗ് നാളെ ഉദ്ഘാടനം ചെയ്യും

തൃശൂര്‍: അസറ്റ് ഹോംസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 53ാമത് പദ്ധതി അസറ്റ് ചിരാഗ് തൃശൂര്‍ വിയ്യൂരില്‍ നാളെ വൈകിട്ട് 6.30 ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചലചിത്രതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ് സുകുമാരന്‍ മുഖ്യാതിഥിയായിരിക്കും.

രണ്ട്, മൂന്ന് കിടപ്പുമുറികളോടു കൂടിയ 136 അപ്പാര്‍ട്ട്്‌മെന്റുകളാണ് പദ്ധതിയിലുള്ളത്. സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, ക്ലബ് ഹൗസ്, ലാന്‍ഡ്‌സ്‌കേപ്ഡ് ഗാര്‍ഡന്‍, സെന്‍ട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, റൂഫ് ടോപ്പ് ഓപ്പണ്‍ ഗാലറി, ഹോം തിയറ്റര്‍, കിഡ്‌സ് പൂള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടു കൂടി അന്താരാഷ്ട്ര ഗുണമേന്‍മയോടുകൂടിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് അസറ്റ് ചിരാഗ് നിര്‍മിച്ചതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ വി സുനില്‍കുമാര്‍ പറഞ്ഞു.

നെല്ലിക്കുന്നിലെ അസറ്റ് പ്രഷ്യസ് അപ്പാര്‍ട്ട്‌മെന്റുകള്‍, അമലാ നഗറില്‍ അസറ്റ് ഗീതാഞ്ജലി വില്ലകള്‍, അശ്വനി ജംഗ്ഷനിലെ അസറ്റ് ഗലേറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് തൃശൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന മറ്റ് പദ്ധതികള്‍. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ എലൈറ്റ് ഹോസ്പിറ്റലിനു സമീപം അടുത്ത ഭവന പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്ന് വി സുനില്‍ കുമാര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 26 മുതല്‍ മാര്‍ച്ച് 2 വരെ അസറ്റ് പിന്തുടരുന്ന നിര്‍മാണ വൈദഗ്ധ്യവും അസറ്റ് ലൈഫ്‌സ്റ്റൈലും പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ അസറ്റ് ചിരാഗില്‍ അവസരം ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy