ഈ വര്‍ഷം അവസാനത്തോടെ ബഹ്‌റൈനില്‍ വാറ്റ് നിലവില്‍ വരും

ഈ വര്‍ഷം അവസാനത്തോടെ ബഹ്‌റൈനില്‍ വാറ്റ് നിലവില്‍ വരും

മനാമ: ഈ വര്‍ഷം അവസാനത്തോടെ തന്നെ ബഹ്‌റൈനില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരുമെന്ന് ഉറപ്പായി. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. ബഹ്‌റൈനും ഒമാനും കുവൈറ്റും ആയിരുന്നു വാറ്റ് പ്രാബല്യത്തില്‍ വരുന്നത് നീട്ടിവെച്ചത്. ഈ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും വാറ്റ് പ്രാബല്യത്തില്‍ വരുമെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വാറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത് വഴി യുഎഇക്കും സൗദി അറേബ്യക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികന നേട്ടങ്ങള്‍ ബഹ്‌റൈന് ഉണ്ടായേക്കില്ലെന്ന് ചില പഠനങ്ഹളും പുറത്തുവന്നിരുന്നു.

വാറ്റിന്റെ പശ്ചാത്തലത്തില്‍ ചെലവിടലില്‍ വലിയ വര്‍ധനയാണ് യുഎഇയും സൗദിയും പ്രഖ്യാപിച്ചത്. അതിന് സമാനമായി ബഹ്‌റൈനിന്റെ ചെലവിടലില്‍ വര്‍ധന വരുത്തുന്നത് സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സബ്‌സിഡികളില്‍ വെട്ടിച്ചുരുക്കലുകള്‍ തുടര്‍ന്നേക്കുമെന്നാണ് ബഹ്‌റൈന്‍ നല്‍കുന്ന സൂചന.

Comments

comments

Categories: Arabia