ഇലക്ട്രിക് പമ്പുകളുടെ പുതിയ ശ്രേണിയുമായി ഉഷ

ഇലക്ട്രിക് പമ്പുകളുടെ പുതിയ ശ്രേണിയുമായി ഉഷ

കൊച്ചി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് പമ്പുകളുടെ പുതിയ ശ്രേണിയുമായി ഉഷാ ഇന്റര്‍നാഷണല്‍. ഉഷാ പ്രീമിയ ബൂസ്റ്റ്, ഉഷാ അള്‍ട്രാഫ്‌ളോ എന്നിങ്ങനെ രണ്ട് പുതിയ നിരകളാണ് ഉഷ വിപണിയിലെത്തിച്ചിരിക്കുന്നത്.

നല്ല മര്‍ദ്ദത്തില്‍ ജലം ശക്തിയായി പമ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉഷാ പ്രീമിയ ബൂസ്റ്റില്‍ 24 ലിറ്റര്‍ വരെ ശേഷിയുള്ള ന്യൂമാറ്റിക് ടാങ്ക് ഉണ്ട്. കിണറ്റില്‍ ജലമില്ലാത്തപ്പോഴും പമ്പ് പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിനായി ഫ്‌ളോട്ട് സ്വിച്ച് ഘടിപ്പിച്ചിരിക്കുന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്. ദീര്‍ഘകാലം നിലനില്‍ക്കുന്നതിനായി വില കൂടിയ സ്റ്റെയിന്‍ലസ് ഇംപല്ലറും ശുദ്ധവും അണുക്കളില്ലാത്തതുമായ ജലം ലഭ്യമാക്കുന്നതിനായി ഫുഡ് ഗ്രേഡ് ക്ലോറോബ്യൂട്ടൈല്‍ മെംബ്രയിന്‍, വിര്‍ജിന്‍ പ്രോപ്പാലീന്‍ ലൈനര്‍, കണ്‍ട്രോള്‍ഡ് ആക്ഷന്‍ ഡയാഫ്രം, സ്റ്റെയിന്‍ലസ് സ്റ്റീല്‍ വാട്ടര്‍ കണക്ഷന്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുറഞ്ഞ വില 20,200 രൂപയാണ്.

ഉഷാ അള്‍ട്രാഫ്‌ളോ പമ്പ് അള്‍ട്രാഫ്‌ളോ, അള്‍ട്രാഫ്‌ളോ പ്ലസ് എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. മോട്ടോറിന്റെ കോയില്‍ കത്തിപ്പോകാതിരിക്കാന്‍ തെര്‍മല്‍ ഓവര്‍ലോഡ് പ്രൊട്ടക്ഷനും ലഭ്യമാക്കിയിരിക്കുന്ന ഈ മോണോ സെറ്റ് പമ്പുകള്‍ക്ക് കെട്ടിടത്തിന്റെ നാലാം നിലവരെ വെള്ളമെത്തിക്കാന്‍ ശേഷിയുണ്ട്. 4850 രൂപയാണ് അള്‍ട്രാഫ്‌ളോ ശ്രേണിയുടെ കുറഞ്ഞ വില. പുതിയ ഇരു രണ്ട് ശ്രേണികളിലെയും പമ്പിന് രണ്ട് വര്‍ഷത്തെ വാറന്റിയുണ്ട്.

Comments

comments

Categories: Business & Economy