1.3 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ നേടി സലിനി ഇംപ്രെഗിലോ

1.3 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ നേടി സലിനി ഇംപ്രെഗിലോ

റിയാദ്: ഇറ്റലിയിലെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തെ ഭീമന്‍ സലിനി ഇംപ്രെഗിലോ സൗദി അറേബ്യ നാഷണല്‍ ഗാര്‍ഡില്‍ നിന്ന് 1.3 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ നേടി. നഗരാസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികളും ഹൗസിംഗ് പദ്ധതികളും വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 6,000 വില്ലകളുടെ നിര്‍മാണവും പെടും.

160 കിലോമീറ്റര്‍ വരുന്ന റോഡ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഗ്രൗണ്ട് വാട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങി മറ്റ് നിരവധി പദ്ധതികളും ഇതില്‍ പെടുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയാക്കുമെന്ന് സലിനി ഇംപ്രെഗിലോ വ്യക്തമാക്കി.

കമ്പനിയുടെ പശ്ചിമേഷ്യയിലെ വളര്‍ച്ചയെയും വിപുലീകരണത്തെയും സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് സലിനി ഇംപ്രെഗിലോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പെയ്‌ട്രോ സലിനി പറഞ്ഞു.

അടിസ്ഥാനസൗകര്യ മേഖലയിലെ ഭാവി പദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍ുകന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖല തങ്ങളുടെ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രധാനപ്പെട്ടതാണെന്ന് സലിനി വ്യക്തമാക്കി. കമ്പനിയുടെ വിറ്റുവരവില്‍ മൂന്ന് ശതമാനമായിരുന്നു 2013ല്‍ ഈ മേഖലയുടെ സംഭാവന. ഇത് 2017ല്‍ 23 ശതമാനമായി കുതിച്ചു. റിയാദ് മെട്രോയുടെ ലൈന്‍ 3 (ഓറഞ്ച് ലൈന്‍)യുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നതും സലിനി ഇംപ്രെഗിലോ ഗ്രൂപ്പാണ്.

Comments

comments

Categories: Arabia