പ്രതിജ്ഞ പാലിക്കാന്‍ അല്‍പ്പം ഉഴപ്പാകാം

പ്രതിജ്ഞ പാലിക്കാന്‍ അല്‍പ്പം ഉഴപ്പാകാം

പുതുവല്‍സര പ്രതിജ്ഞകളുടെ ലംഘനം കൂടുതലായി നടക്കുന്ന മാസമാണ് ഫെബ്രുവരി. നവവല്‍സരപ്രതിജ്ഞയെടുക്കുന്ന 40 ശതമാനം ആളുകളില്‍ പകുതിയില്‍ താഴെ മാത്രമാണ് വര്‍ഷാവസാനം വരെ ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. വെറും എട്ടു ശതമാനത്തിനു മാത്രമാണ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും ചില ഗവേഷണങ്ങളില്‍ നിന്നു വ്യക്തമാകുന്നു. ഇത്തരം പ്രതിജ്ഞകള്‍ പൂര്‍ത്തീകരിക്കുകയെന്നത് കഠിനമാണെങ്കിലും ആളുകള്‍ പ്രതിജ്ഞയെടുക്കുന്നത് നിര്‍ത്തുന്ന ലക്ഷണമൊന്നും കാണുന്നില്ല. നിങ്ങളുടെ പ്രതിജ്ഞ സഫലീകരിക്കുന്നതിന് സഹായിക്കുന്ന ഒരു പുതിയ തന്ത്രത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുറഞ്ഞ രീതിയില്‍ വഞ്ചിക്കുകയാണ് അഥവാ ഉഴപ്പുകയാണ് ഈ മാര്‍ഗം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മരീസ്സ ഷറീഫാണ് ഇത്തരമൊരു മാര്‍ഗം വികസിപ്പിച്ചെടുത്തത്.

ലക്ഷ്യത്തെ പാടേ അവഗണിക്കുന്നതും അതിനു വേണ്ടി മാത്രം എല്ലാ കാര്യവും ഉപേക്ഷിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഒരു പോലെ തെറ്റാണെന്ന പക്ഷക്കാരിയാണ് മരീസ്സ. ലക്ഷ്യനിര്‍ണയപ്രക്രിയയില്‍ അടിയന്തര കരുതലുകള്‍ ഉണ്ടാക്കുകയാണു വേണ്ടതെന്ന് അവര്‍ പറയുന്നു. പ്രത്യേകതരത്തിലുള്ള ഘടനാപരമായി വഴക്കമുള്ള ഒരു രീതിയാണത്. വ്യായാമം, സമ്പാദ്യം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അതു സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചില തന്ത്രങ്ങള്‍ സ്വീകരിക്കാറുണ്ട്. എങ്കിലും ലക്ഷ്യനിര്‍ണയം സംബന്ധിച്ച് പലരും കാര്‍ക്കശ്യം പുലര്‍ത്തുന്നവരാണ്. ഈ കാര്‍ക്കശ്യം പക്ഷേ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവസരം കുറയ്ക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുകയെന്ന് മരീസ്സ പറയുന്നു.

ഉദാഹരണത്തിന്, ഒരു പഠനത്തില്‍ 273 ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ ചുവടുകള്‍ എണ്ണിയെന്നു വെക്കുക. ആദ്യസംഘത്തിന് ഒരു നിശ്ചിത ലക്ഷ്യം നല്‍കുക. ഉദാഹരണമായി പ്രതിദിനം 7000മോ 10,000മോ ചുവടുവെച്ച് ഒരാഴ്ച നടക്കുന്നതു പോലെ. അടുത്ത സംഘത്തിന് അഞ്ചു ദിവസമാണ് ലക്ഷ്യം കണ്ടെത്താന്‍ നല്‍കേണ്ടത്. മൂന്നാമത്തെ സംഘത്തിന് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഒരാഴ്ച തന്നെ കൊടുക്കാം, പക്ഷേ ഓരോ ആഴ്ചയും അടിയന്തര അവധി ദിനങ്ങള്‍ അനുവദിച്ചായിരിക്കണമിത്. നാലാം ഗ്രൂപ്പിന്റെ അവധിദിനങ്ങള്‍ മാസം മുഴുവന്‍ വ്യാപിക്കുന്ന വിധത്തിലാക്കി നല്‍കാം. അവധിദിനങ്ങള്‍ അനുവദിക്കപ്പെട്ട സംഘാംഗങ്ങള്‍ ലക്ഷ്യപൂര്‍ത്തീകരണത്തോട് അടുത്തു ചുവട് വെച്ചിരിക്കുന്നു. അവധിദിനങ്ങള്‍ അനുവദിക്കാതിരുന്നവരുടെ ശരാശരിയേക്കാള്‍ ഇതായിരുന്നു ലക്ഷ്യത്തോട് അടുക്കാന്‍ ഉചിതമായത്.

ഇത്തരം തന്ത്രം രണ്ടു രീതിയില്‍ ചെയ്യാം. ആളുകള്‍ക്ക് പിന്നീട് ആവശ്യമുള്ള പക്ഷം കരുതല്‍ശേഖരം ഉപയോഗിച്ച് പ്രതിരോധിച്ചു നില്‍ക്കാമെന്നതാണ് ആദ്യത്തെ രീതി. അത്യാവശ്യമില്ലാത്ത സാഹചര്യത്തില്‍ വിഭവങ്ങള്‍ പാഴാക്കുന്നത് അവര്‍ക്കു മോശമായി തോന്നുന്നു. അടിയന്തര സാഹചര്യങ്ങൡ അവര്‍ക്കു ക്ഷീണം സംഭവിക്കുമോ എന്ന ആശങ്കയും ഉണ്ടാകാം. നിങ്ങള്‍ അവധിക്കു വെച്ചിരിക്കുന്ന കാര്യം ഉപയോഗിക്കുന്ന പക്ഷം അത് ആദ്യം തന്നെ പാഴാകുമോ എന്ന കുറ്റബോധമുണ്ടാകും. അതിനാല്‍ ലക്ഷ്യം മുഴുവനായി വിട്ടൊഴിയാന്‍ താല്‍പര്യപ്പെടാനിടയില്ല. ആളുകളുടെ ദീര്‍ഘകാല വീക്ഷണത്തിന്റെ കാഴ്ചയ്ക്ക് ഈ വഞ്ചക മനോഭാവം സഹായകമാണെന്ന് യുഎസ് കണ്‍സള്‍ട്ടന്‍സി ഫ്രാങ്കില്‍ കോവെയിലെ പ്രൊഡക്റ്റിവിറ്റി വിദഗ്ധ ലീന റിന്നെ പറയുന്നു. എന്തെങ്കിലും നേട്ടത്തിനായി പ്രഥമഗണന നല്‍കി ലക്ഷ്യം നിര്‍ണയിക്കുമ്പോള്‍ അത് നിങ്ങളുടെ ഇഷ്ടം നേടിയെടുക്കുന്ന മുഹൂര്‍ത്തത്തിലേക്ക് മാറുന്നു. ഈ ഇഷ്ടമാണ് നിങ്ങളെ അടിയന്തര കരുതലിന് അനുവദിക്കുന്നത്.

അടിയന്തര കരുതല്‍ ശേഖരം ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഐച്ഛിക തെരഞ്ഞെുപ്പിന് നിരവധി കാര്യങ്ങളുള്ളപ്പോള്‍ ആളുകള്‍ അതില്‍ നിന്ന് നേട്ടമുണ്ടാക്കും. അത് പ്രകടനത്തെ ബാധിക്കുന്നു. ഉദാഹരണത്തിന് ദിവസേന ജിമ്മില്‍ പോകുകയെന്ന് ലക്ഷ്യം വെക്കുകയും അതിനിടയില്‍ നാല് അവധിദിനം എടുക്കുകയും ചെയ്യുക. അങ്ങനെ ചെയ്തില്ലെങ്കില്‍ അടിയന്തര കരുതലായി മാറ്റിവെച്ചിരുന്നതിന്റെ പരിധി ലംഘിക്കുന്ന പക്ഷം അവര്‍ക്കൊപ്പം ജനങ്ങളും തുല്യ നിരുന്മേഷവാന്മാരായി മാറുന്നു. ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ഓരോരുത്തരുടെയും പ്രചോദനങ്ങള്‍ വിഭിന്നമായിരിക്കുമെന്ന് ലീന റിന്നെ ചൂണ്ടിക്കാട്ടുന്നു. ഘടനാപരമായ അയവ് ചിലര്‍ക്ക് അനുഗുണമായിരിക്കാം. എന്നാല്‍ സുരക്ഷിതമായ മാറ്റം കാംക്ഷിക്കാത്ത മറ്റു ചിലര്‍ക്ക് അതു നിരുന്മേഷകരമായിരിക്കാനും സാധ്യതയുണ്ട്.

Comments

comments

Categories: Slider, Top Stories