‘ഈ വര്‍ഷം കുവൈറ്റ് സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ച രേഖപ്പെടുത്തും’

‘ഈ വര്‍ഷം കുവൈറ്റ് സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ച രേഖപ്പെടുത്തും’

കുവൈറ്റ് സിറ്റി: കുവൈറ്റിനെ സംബന്ധിച്ച് പ്രതീക്ഷയേകുന്ന റിപ്പോര്‍ട്ടുമായി ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ്&പി. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച 12 മാസങ്ങള്‍ക്ക് ശേഷം കുവൈറ്റ് വീണ്ടും വളര്‍ച്ചയിലേക്ക് തിരിച്ചെത്തുകായണെന്നാണ് എസ്&പി റിപ്പോര്‍ട്ട്. ഈ വര്‍ഷം മികച്ച വളര്‍ച്ചയായിരിക്കും കുവൈറ്റ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തുകയെന്ന് എസ്&പി റിപ്പോര്‍ട്ട് പറയുന്നു. ‘AA/A-1+ റേറ്റിംഗാണ് കുവൈറ്റിന് എസ്&പി പ്രതീക്ഷിക്കുന്നത്. രാജ്യം സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

മികച്ച എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെയും പോലെ കുവൈറ്റിനും കഴിഞ്ഞ വര്‍ഷം വെല്ലുവിളികളുടേതും കടുത്ത പ്രതിസന്ധികളുടേതും ആിരുന്നു. വൈവിധ്യവല്‍ക്കരിക്കാത്ത സമ്പദ് വ്യവസ്ഥയാണ് കുവൈറ്റിന്റേത്. ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യുടെ 60 ശതമാനവും കയറ്റുമതിയുടെ 90 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ എണ്ണ വിപണിയിലുണ്ടായ പ്രശ്‌നങ്ങള്‍ കുവൈറ്റിനെ ശരിക്കും ബാധിച്ചു. മൊത്തം ആഭ്യന്തര ഉള്‍പ്പാദനത്തില്‍ പോയ വര്‍ഷം സംഭവിച്ചത് 2.3 ശതമാനത്തിന്റെ ഇടിവായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നുണ്ടെന്നാണ് എസ്&പി പറയുന്നത്. 2018 കൂടുതല്‍ പോസിറ്റീവാണ്. കുവൈറ്റ് 2.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. ഊര്‍ജ്ജ വിപണി ഉണരുന്നതും എണ്ണ ഉല്‍പ്പാദനം കൂടുന്നതും കുവൈറ്റിന് ഗുണം ചെയ്യാനാണ് സാധ്യത.

Comments

comments

Categories: Arabia