ജുമയ്‌റ വില്ലേജ് സര്‍ക്കിളും മസ്ദര്‍ സിറ്റിയും കൂടുതല്‍ ജനകീയം

ജുമയ്‌റ വില്ലേജ് സര്‍ക്കിളും മസ്ദര്‍ സിറ്റിയും കൂടുതല്‍ ജനകീയം

ദുബായ്: യുഎഇയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏരിയകള്‍ ഏതെല്ലാമെന്നറിയേണ്ടേ? ദുബായിലെ ജുമയ്‌റ വില്ലേജ് സര്‍ക്കിളും അബുദാബിയിലെ മസ്ദര്‍ സിറ്റിയുമാണ് പ്രോപ്പര്‍ട്ടിഫൈന്‍ഡര്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ ജനകീയമായി വിലയിരുത്തപ്പെടുന്നത്. താങ്ങാവുന്ന വിലയും മറ്റുമാണ് ഈ പ്രദേശങ്ങളെ ആകര്‍ഷണീയമാക്കുന്നത്.

ഷാര്‍ജയിലെ മുവയ്‌ലെ കമ്യൂണിറ്റിയും ആകര്‍ഷണീയ കേന്ദ്രങ്ങളില്‍ പെടും. ഇവിടുത്തെ വാടക നിരക്കില്‍ 18.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. ദുബായിലെ ജുമയ്‌റ വില്ലേജ് സര്‍ക്കിളിലെ ലിസ്റ്റിംഗില്‍ 55 ശതമാനം വര്‍ധനയുണ്ടായി. വില്ലയുടെ വാടക നിരക്കില്‍ 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആവശ്യകത കൂടിയതായാണ് പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ പോര്‍ട്ടലില്‍ റെസിഡന്‍ഷ്യല്‍ സര്‍ച്ചുകള്‍ നന്നായി കൂടിയിട്ടുണ്ടെന്ന് പ്രോപ്പര്‍ട്ടിഫൈന്‍ഡര്‍ അറിയിച്ചു, ഏകദേശം 27 ശതമാനം വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്.

ഒരു വില്ല വാടകയ്‌ക്കെടുക്കാന്‍ ഏറ്റവും മികച്ചയിടമായി വിലയിരുത്തപ്പെടുന്നത് ദി സ്പ്രിംഗ്‌സാണ്. 32 ശതമാനം സര്‍ച്ചുകളും അതിനെ കേന്ദ്രീകരിച്ചായിരുന്നു. സ്റ്റുഡിയോ സിറ്റിയിലും താല്‍പ്പര്യം കൂടിയെന്നാണ് പ്രോപ്പര്‍ട്ടി ഫൈന്‍ഡര്‍ വ്യക്തമാക്കുന്നത്.

വാണിജ്യയിടങ്ങളുടെ കാര്യമെടുത്താല്‍ ഉംറമൂലിലാണ് ആളുകള്‍ക്ക് താല്‍പ്പര്യം. ദുബായിലെ പഴക്കം ചെന്ന വ്യാവസായിക ഏരിയകളിലൊന്നാണ് ഇത്. കൊമേഴ്‌സ്യല്‍ സ്‌പേസിനായുള്ള സര്‍ച്ചില്‍ ഉണ്ടായിരിക്കുന്നത് 120 ശതമാനം വര്‍ധനയാണ്. ഷാര്‍ജയില്‍ അല്‍ വഹ്ദ, മവയ്‌ല ഏരിയകളാണ് താല്‍പ്പര്യം ജനിപ്പിക്കുന്നത്. അബുദാബിയിലെ ഡൗണ്ടടൗണും സര്‍ച്ച് ലിസ്റ്റില്‍ മികച്ചുനിന്നു.

Comments

comments

Categories: Arabia