കാപ്പിലറി ടെക് നിക്ഷേപം സമാഹരിച്ചു

കാപ്പിലറി ടെക് നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ കാപ്പിലറി ടെക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസ്, സെക്കോയ കാപ്പിറ്റല്‍ തുടങ്ങിയവരില്‍ നിന്ന് 20 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു.  ഉല്‍പ്പന്ന വികസനത്തിനും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുമാകും തുക വിനിയോഗിക്കുക.

കണ്‍സ്യൂമര്‍ ഗുഡ് വിഭാഗത്തില്‍ നിക്ഷേപം നടത്താനും കാപ്പിലറി പദ്ധതിയിടുന്നുണ്ട്. 30 രാജ്യങ്ങളില്‍ സേവനമുള്ള കമ്പനി 300 ബ്രാന്‍ഡുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പിസാ ഹട്ട്, വിഎഫ് ബ്രാന്‍ഡ്, വാള്‍മാര്‍ട്ട്, കെഎഫ്‌സി, സ്റ്റാര്‍ബക്‌സ്, മധുര ഗാര്‍മെന്റ്‌സ്, സാംസംഗ് തുടങ്ങിയവര്‍ കാപ്പില്ലാരിയുടെ ഉപഭോക്താക്കളാണ്.

Comments

comments

Categories: Business & Economy