ജൂവല്‍റി വിഭാഗം ശക്തമാക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ജൂവല്‍റി വിഭാഗം ശക്തമാക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ബെംഗളൂരു: കൂടുതല്‍ ഉപഭോക്ത്യ സൗഹൃദ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ജൂവല്‍റി വിഭാഗം ശക്തമാക്കാനൊരുങ്ങുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ഓണ്‍ലൈന്‍ വഴി ജൂവല്‍റി വില്‍പ്പന വളരെ കുറവാണെന്ന് മേഖലയില വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ പുതിയ നടപടികള്‍ക്കു തുടക്കമിടുന്നത്.

ജൂവല്‍റി വിഭാഗം ഉള്‍പ്പെടുന്ന ഡിവാസ്ത്രീ എന്ന പേരിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ സ്വകാര്യ ഫാഷന്‍ ലേബലിലെ ഓണ്‍ലൈന്‍ ട്രെന്‍ഡിനും ഉപഭോക്താക്കളുടെ പ്രതികരണത്തിന് അനുസരിച്ച് പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തി പ്രധാന ജൂവല്‍റി ബ്രാന്‍ഡാക്കി ഉയര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ വനിതാ അക്‌സസറീസ് വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ 30 ശതമാനവും ജൂവല്‍റി സംഭാവന ചെയ്യുമെന്നാണ് ഇതുവഴി പതീക്ഷിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കി.

ജോയ് ലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, സെന്‍കോ, ഗീതാജ്ഞലി, എംഎംടിസി, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി 110 ഓളം ജൂവല്‍റി ബ്രാന്‍ഡുകളുമായി ആമസോണ്‍ സഹകരിക്കുന്നുണ്ട്. ഈ ബ്രാന്‍ഡുകളുടെ അഞ്ചു ലക്ഷത്തോളം വരുന്ന ഡിസൈനുകളില്‍ 20 ശതമാനത്തോളം ഈ പ്ലാറ്റ്‌ഫോം വഴി വിറ്റഴിക്കപ്പെടുന്നുണ്ട്.

‘ജൂവല്‍റി വിഭാഗം 150 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് കൈവരിക്കുന്നത്. വലിയ പര്‍ച്ചേസിന് വില കുറച്ച് കൊടുക്കുന്ന സൗകര്യം വഴി ഇന്ത്യന്‍ വിപണിക്കു മാത്രമായ ഇന്നൊവേഷനുകള്‍ ഈ വിഭാഗത്തില്‍ കൊണ്ടുവരികയാണ് ആമസോണ്‍. ആഭരണ നിര്‍മിതിക്ക് ആവശ്യമായ മെറ്റല്‍, സ്റ്റോണ്‍ എന്നിവയുടെ വില വിവരം, നിര്‍മാണ ചെലവ്, നികുതി തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാകുന്ന ഓഫ്‌ലൈന്‍ സ്റ്റോര്‍ അനുഭവം ഓണ്‍ലൈന്‍ വിപണിയിലും ലഭ്യമാക്കുമെന്ന് ആമസോണ്‍ ഫാഷന്‍ തലവന്‍ അരുണ്‍ ശ്രീദേശ്മുഖ് പറഞ്ഞു.

 

Comments

comments

Categories: Business & Economy