മാറ്റ് പര്‍പ്പിള്‍ നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110

മാറ്റ് പര്‍പ്പിള്‍ നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110

ഡെല്‍ഹി എക്‌സ് ഷോറൂം വില 49,211 രൂപ

ന്യൂഡെല്‍ഹി : മാറ്റ് പര്‍പ്പിള്‍ എന്ന പുതിയ കളര്‍ ഓപ്ഷനില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 പുറത്തിറക്കി. 49,211 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്‌കൂട്ടി സെസ്റ്റ് മാറ്റ് സീരീസിലെ മറ്റ് സ്‌കൂട്ടറുകളുടെ അതേ വില തന്നെ. ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ മാറ്റ് പര്‍പ്പിള്‍ സ്‌കൂട്ടി സെസ്റ്റ് ടിവിഎസ് പ്രദര്‍ശിപ്പിച്ചിരുന്നു.

സ്‌കൂട്ടി സെസ്റ്റിന്റെ മാറ്റ് സീരീസ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി അവതരിപ്പിച്ചത്. മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലായിരുന്നു ലോഞ്ച്. മാറ്റ് പര്‍പ്പിളാണ് ഈ സീരീസിലെ പുതിയ കളര്‍ ഓപ്ഷന്‍.

മാറ്റ് പര്‍പ്പിള്‍ ബോഡിവര്‍ക്കിന് അനുയോജ്യമായ രീതിയില്‍ റിയര്‍ വ്യൂ കണ്ണാടികളിലും അതേ പെയിന്റാണ് നല്‍കിയിരിക്കുന്നത്. പുതിയ കളര്‍ വേരിയന്റില്‍ ഡുവല്‍ ടോണ്‍ സീറ്റാണ് കാണുന്നത്. ഇളം തവിട്ടു നിറത്തിലും തവിട്ടു നിറത്തിലുമുള്ള സീറ്റ് സ്‌കൂട്ടറിന് പ്രീമിയം അപ്പീല്‍ സമ്മാനിക്കുന്നു. മാറ്റ് സീരീസ് സ്‌കൂട്ടി സെസ്റ്റിന്റെ ഉള്ളിലെ പാനലുകള്‍ക്ക് സില്‍വര്‍ ഓക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. ഗ്രാബ് റെയിലിലും സില്‍വര്‍ ഫിനിഷ് കാണാം.

അതേസമയം, പവര്‍ട്രെയ്ന്‍, സസ്‌പെന്‍ഷന്‍, ചക്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്. സീറ്റിനടിയില്‍ 19 ലിറ്ററാണ് സ്റ്റോറേജ് ശേഷി. ബൂട്ട് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ ബൂട്ടില്‍ നല്‍കിയിട്ടുണ്ട്. എല്‍ഇഡി ഡിആര്‍എല്‍ മറ്റൊരു ഫീച്ചറാണ്.

ടിവിഎസ് സ്‌കൂട്ടി സെസ്റ്റിലെ 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍ സിവിടിഐ എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 7.8 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡബിള്‍-റേറ്റഡ് ഹൈഡ്രോളിക് മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വ്വഹിക്കും.

സീറ്റിനടിയില്‍ 19 ലിറ്ററാണ് സ്റ്റോറേജ് ശേഷി. ബൂട്ട് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവയും നല്‍കി

97 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്കിന്റെ ശേഷി അഞ്ച് ലിറ്റര്‍. മുന്‍ ചക്രത്തില്‍ 110 എംഎം, പിന്‍ ചക്രത്തില്‍ 130 എംഎം ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. 10 ഇഞ്ച് വീലുകളില്‍ 90 സെക്ഷന്‍ ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കി. ഹോണ്ട ആക്റ്റിവ ഐ, ഹീറോ പ്ലഷര്‍, സുസുകി ലെറ്റ്’സ്, യമഹ റേ-ഇസഡ് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto