യുവാക്കളെ പ്രധാന മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാക്കാന്‍ സൗദിയുടെ പദ്ധതി

യുവാക്കളെ പ്രധാന മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാക്കാന്‍ സൗദിയുടെ പദ്ധതി

റിയാദ്: പ്രധാനപ്പെട്ട വ്യവസായ മേഖലകളില്‍ യുവാക്കളായ സൗദി പൗരന്‍മാരെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തുടക്കമിട്ടു. പ്രധാനപ്പെട്ട മേഖലകളില്‍ സൗദി .യുവാക്കള്‍ക്ക് നൈപുണ്യവികസനം ലഭ്യമാക്കി അവരെ തൊഴിലിന് അനുയോജ്യരായവര്‍ ആക്കി മാറ്റുകയാണ് ലക്ഷ്യം.

ഏതെല്ലാം മേഖലകളിലാണ് പരിശീലനം നല്‍കുന്നതെന്നത് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. തൊഴില്‍ മന്ത്രാലയത്തിന്റെ പക്കലുള്ള വിവരങ്ങള്‍ അനുസരിച്ചാകും ഇത് തീരുമാനിക്കുക. ഏതെല്ലാം മേഖലകളിലാണ് സൗദി പൗരന്‍മാരുടെ കുറവുള്ളതെന്ന് വിലയിരുത്തപ്പെടും.

നിരവധി പൊതുമേഖല കമ്പനികളുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ തലവന്‍ മന്‍സൂര്‍ ബിന്‍ അബ്ദുള്ള അല്‍ ശത്രി പറഞ്ഞു. അതതു തൊഴില്‍ മേഖലകള്‍ക്ക് ആവശ്യമുള്ളതനുസരിച്ചുള്ള നൈപുണ്യം പകരുന്ന തരത്തിലുള്ള പരിശീലന കോഴ്‌സുകളായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

12 മേഖലകളിലെ തൊഴിലുകള്‍ ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൗദി പൗരന്‍മാര്‍ക്ക് ലഭ്യമാകുന്നതെന്ന് അല്‍ ശത്രി പറഞ്ഞു. ജോലികളുടെ സൗദിവല്‍ക്കരണത്തിന് ശ്രമിക്കുന്ന ബിസിനസുകാര്‍ക്ക് റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments

comments

Categories: Arabia

Related Articles