കാനഡയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

കാനഡയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: കാനഡയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളുമായി ധാരണയായെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോ രാജ്യത്തെ വ്യാവസായിക നേതൃത്വങ്ങളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത്. കാനഡ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ആനന്ദ് മഹീന്ദ്ര, ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ്, സൈറസ് മിസ്ട്രി എന്നിവര്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ വനിതാ ബിസിനസ് നേതൃത്വങ്ങളുമായും ജസ്റ്റിന്‍ ട്രൂഡോ ചര്‍ച്ച നടത്തിയിരുന്നു. ഐസിഐസിഐ ബാങ്ക് ചീഫ് ചന്ദ കൊച്ചര്‍, പിരാമല്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്വാതി പിരാമല്‍ എന്നിവരാണ് മുംബൈയിലെ താജ് ഹോട്ടലില്‍ നടന്ന വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്ന ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം കാനഡയില്‍ 5,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ജസ്റ്റിന്‍ ട്രൂഡോ പറയുന്നത്. കനാഡ പെന്‍ഷന്‍ ഫണ്ട് ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: Business & Economy