ഐഎഫ്എംആര്‍ കാപ്പിറ്റല്‍ ഇനി നോര്‍ത്തേണ്‍ ആര്‍ക്ക് കാപ്പിറ്റല്‍

ഐഎഫ്എംആര്‍ കാപ്പിറ്റല്‍ ഇനി നോര്‍ത്തേണ്‍ ആര്‍ക്ക് കാപ്പിറ്റല്‍

മുംബൈ: ഇന്ത്യയ്ക്കു പുറത്തേക്ക് നിക്ഷേപം വ്യാപിപ്പിക്കാനൊരുങ്ങുന്ന ഐഎഫ്എംആര്‍ കാപ്പിറ്റല്‍ നോര്‍ത്തേണ്‍ ആര്‍ക് കാപ്പിറ്റലെന്ന് റീബ്രാന്‍ഡ് ചെയ്യുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തങ്ങളുടെ ആദ്യത്തെ വിദേശ വിപണി കേന്ദ്രീകരിച്ചുള്ള ഫണ്ട് ആരംഭിക്കാന്‍ സ്ഥാപനം ഒരുങ്ങുന്നത്. വായ്പാ സേവനത്തിനായിരിക്കും ഫണ്ട് പ്രാധാന്യം നല്‍കുന്നത്.

വിദേശ വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ സഹായകരമായ രീതിയില്‍ ആദ്യത്തെ സംയുക്ത വിദേശ വെഞ്ച്വര്‍ ആരംഭിക്കാനും ഐഎഫ്എംആറിന് പദ്ധതിയുണ്ട്. ഇന്ത്യയില്‍ പിന്തുടരുന്ന അതേ പ്ലാറ്റ്‌ഫോം രീതിയിലുള്ള സമീപമാകും വിദേശ വെഞ്ച്വറിന്റെ കാര്യത്തിലും കമ്പനി തുടരുകയെന്ന് ഐഎഫ്എംആര്‍ കാപ്പിറ്റല്‍ സിഇഒ ക്ഷമ ഫെര്‍ണാണ്ടസ് പറഞ്ഞു.

കാപ്പിറ്റല്‍ ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങളെ ഡെറ്റ് കാപ്പിറ്റല്‍ വിപണിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന സ്ഥാപനമാണ് 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐഎഫ്എംആര്‍. ദ്വാര ട്രസ്റ്റ്(ഐഎഫ്എംആര്‍ ട്രസ്റ്റ്), ലീപ്ഫ്രാഗ് ഇന്‍വെസ്റ്റ്‌മെന്റ്, എയ്റ്റ് റോഡ്‌സ് വെഞ്ച്വേഴ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ നിക്ഷേപകര്‍.

Comments

comments

Categories: Business & Economy