ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഈ മാസം 27 ന്

ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഈ മാസം 27 ന്

10-12 ലക്ഷം രൂപയായിരിക്കും വില

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഈ മാസം 27 ന് പുറത്തിറക്കും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്കില്‍ ഈ മോട്ടോര്‍സൈക്കിള്‍ ആദ്യം അനാവരണം ചെയ്തിരുന്നു. 10-12 ലക്ഷം രൂപയായിരിക്കും വില. ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 കസ്റ്റം ആയിരിക്കും ഇന്ത്യയിലെ എതിരാളി. സ്പീഡ്മാസ്റ്റര്‍ കൂടാതെ ഇന്ത്യയില്‍ ഈ വര്‍ഷം അഞ്ച് ബൈക്കുകള്‍ കൂടി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിക്കും. ഇവയില്‍ ഓള്‍-ന്യൂ ടൈഗര്‍ 800, ടൈഗര്‍ 1200 എന്നിവ ഉള്‍പ്പെടും.

ട്രയംഫ് ബോബര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് സ്പീഡ്മാസ്റ്റര്‍. റിലാക്‌സ്ഡ് ക്രൂസര്‍ സ്റ്റൈല്‍ റൈഡിംഗ് സ്റ്റാന്‍സാണ് ട്രയംഫ് സ്പീഡ്മാസ്റ്റര്‍ കാഴ്ച്ചവെയ്ക്കുന്നത്. ഹൈ-ടോര്‍ക്ക്, പാരലല്‍-ട്വിന്‍ എന്‍ജിന്‍ 6,100 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 106 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും.

ബോണവില്‍ സീരീസിലെ ഏറ്റവും ഭാരമേറിയ മോട്ടോര്‍സൈക്കിളാണ് സ്പീഡ്മാസ്റ്റര്‍. 245.50 കിലോഗ്രാമാണ് ഡ്രൈ വെയ്റ്റ്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ട്വിന്‍-സീറ്റ് ലേഔട്ട്, ഫോര്‍വേഡ് സെറ്റ് ഫൂട്ട്‌പെഗുകള്‍ എന്നിവ സവിശേഷതകളാണ്. റോഡ്, റെയ്ന്‍ എന്നിവയാണ് റൈഡിംഗ് മോഡുകള്‍. എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവയും നല്‍കി.

ഇന്ത്യയില്‍ റൈഡര്‍മാര്‍ക്കായി ട്രാക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്

കാലിഫോര്‍ണിയ സൂപ്പര്‍ ബൈക്ക് സ്‌കൂള്‍ ഇന്ത്യ, ആര്‍എസിആര്‍ അക്കാഡമി എന്നിവയുമായി സഹകരിച്ച് ഇന്ത്യയില്‍ റൈഡര്‍മാര്‍ക്കായി ട്രാക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ പരിഗണനയിലാണ്.

Comments

comments

Categories: Auto