സ്വയം പര്യാപ്തത കൈവരിച്ച് സൗദിയുടെ ദേശീയ എയര്‍ലൈന്‍

സ്വയം പര്യാപ്തത കൈവരിച്ച് സൗദിയുടെ ദേശീയ എയര്‍ലൈന്‍

റിയാദ്: സൗദിയുടെ ദേശീയ എയര്‍ലൈനായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സ്വയം പര്യാപ്തതയിലെന്ന് റിപ്പോര്‍ട്ട്. സൗദിയയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നില്ലെന്നും സ്വന്തം കാലിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും സൗദിയയുടെ ഡയറക്റ്റര്‍ ജനറല്‍ സലെ ബിന്‍ നാസര്‍ അല്‍ ജാസെര്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധിക ചെലവുകള്‍ വെട്ടിക്കുറച്ചെന്നും വരുമാനം കൂട്ടുന്നതിനായി ഉന്നതഗുണനിലവാരത്തിലുള്ള സേവനങ്ങളാണ് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി തന്നെയാണ് സൗദിയുടെ ദേശീയ വ ിമാന കമ്പനി സ്വയം പര്യാപ്തത കൈവരിക്കുന്നതും. സര്‍ക്കാര്‍ പ ിന്തുണയില്ലാതെ തന്നെ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സ്ഥാപനങ്ങളെ പ്രാപ്താക്കുകയെന്ന് മികച്ച മാതൃകയാണ് അനുവര്‍ത്തിക്കുന്നത്.

Comments

comments

Categories: Arabia