ഈജിപ്റ്റില്‍ 100 കാരെഫോര്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ മജീദ് അല്‍ ഫുട്ടയിം

ഈജിപ്റ്റില്‍ 100 കാരെഫോര്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ മജീദ് അല്‍ ഫുട്ടയിം

ദുബായ്: പ്രമുഖ റീട്ടെയ്ല്‍ ഗ്രൂപ്പായ മജീദ് അല്‍ ഫുട്ടയിം ഈജിപ്റ്റില്‍ കൂടുതല്‍ കാരെഫോര്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഇതിനായി നിക്ഷേപക മന്ത്രാലയവുമായും നാഷണല്‍ സര്‍വീസ് പ്രൊജക്റ്റ്‌സ് ഓര്‍ഗനൈസേഷനുമായും കമ്പനി കരാറില്‍ ഒപ്പുവെച്ചു. പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് മജീദ് അല്‍ ഫുട്ടയിം അറിയിച്ചു.

ഈജിപ്റ്റിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തിലുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ കരാര്‍ എന്നും അവിടുത്തെ സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങളോട് യോജിച്ച് പോകുന്നതാണ് ഇതെന്നും മജീദ് അല്‍ ഫുട്ടയിം പ്രോപ്പര്‍ട്ടീസ് ഈജിപ്റ്റ് തലവന്‍ അബ്ദല്ല എല്‍ നോക്രാഷി പറഞ്ഞു. റീട്ടെയ്ല്‍ മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് മജീദ് അല്‍ ഫുട്ടയിം. നിരവധി വികസന പദ്ധതികള്‍ ഇവര്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.

Comments

comments

Categories: Business & Economy