സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിപണി തുറക്കാന്‍ ഇന്ത്യ-കാനഡ കരാര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിപണി തുറക്കാന്‍ ഇന്ത്യ-കാനഡ കരാര്‍

മുംബൈ: ഇന്ത്യയിലെയും കാനഡയിലെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി ലഭ്യമാക്കുകയെന്ന് ഉദ്ദേശത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു. അതിര്‍ത്തി കടന്നുള്ള ടെക്‌നോളജി വൈദഗ്ധ്യത്തിന്റെ കൈമാറ്റം വര്‍ധിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായ കരാര്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ്് ഒപ്പുവെച്ചത്. വനിതാ സംരംഭകത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന പ്രോഗ്രാം സ്വകാര്യ ആക്‌സിലറേറ്ററായ സോണ്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പങ്കാൡത്തത്തോടെയാണ് രാജ്യത്ത് യാഥാര്‍ത്ഥ്യമാക്കുക.

കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കഴിവുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും സോണ്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് രണ്ടു വര്‍ഷത്തേക്ക് അവരുടെ വളര്‍ച്ചയ്ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. 40 സ്റ്റാര്‍ട്ടപ്പുകളെയാണ് പ്രോഗ്രാമിലേക്ക്് തെരഞ്ഞെടുക്കുക. നിയമപരമായ സഹായം, പ്രവര്‍ത്തന പിന്തുണയടക്കം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ രീതിയിലുമുള്ള പിന്തുണയും നല്‍കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യന്‍-കനേഡിയന്‍ സര്‍ക്കാരുകള്‍ സോണ്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിക്ഷേപം നടത്തും.

ബിസിനസ് ടു ബിസിനസ്, എന്റര്‍ൈപ്രസ് മേഖലയിലുള്ള, അന്താരാഷ്ട്ര വിപണി പ്രവേശനം ആഗ്രഹിക്കുന്ന പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് കമ്പനി അന്വേഷിക്കുന്നതെന്ന് സോണ്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഡയറക്റ്റര്‍ അജയ് രാമസുബ്രമണ്യം പറഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രാദേശിക വിപണിയില്‍ നിര്‍ണായകമായ സാന്നിധ്യമറിയിച്ചവരും അന്താഷ്ട്ര ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളുടെ ഡെവലപ്പര്‍മാരുമായിരിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ വളര്‍ച്ചയക്കാവശ്യമായ മെന്റര്‍ഷിപ്പും കോര്‍പ്പറേറ്റുകളും നിക്ഷേപകരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാകും. കരാറിന്റെ ഭാഗമായി കനേഡിയന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 19 ട്രില്യണ്‍ ഡോളറിന്റെ വടക്കേ അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് വിപണിയും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയെ തന്ത്രപരമായ വിപണിയായിട്ടാണ് കാണുന്നത്. ഇന്ത്യയില്‍ ബിസിനസ് നടത്തുന്നതിന് ആവശ്യമായ നിയമപരമായ അംഗീകാരങ്ങളെക്കുറിച്ചും ഇവിടത്തെ ബിസിനസ് അന്തരീഷത്തെക്കുറിച്ചും മനസിലാക്കികൊടുക്കുന്നതിന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും. ഇരു വിപണികളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ആരംഭിക്കാന്‍ സഹായിച്ചുകൊണ്ട് ഇരു രാജ്യങ്ങളിലെയും കഴിവുള്ള തദ്ദേശീയരെ നിയമിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുകയാണ് തങ്ങളുടെ അന്തിമമായ ലക്ഷ്യം ‘- സോണ്‍ സ്റ്റാര്‍ട്ടപ്പ് പ്രസിഡന്റ് മാറ്റ് സോണ്ടേഴ്‌സ് പറഞ്ഞു.

Comments

comments

Categories: Business & Economy