നിരക്ക് യുദ്ധം സജീവമാക്കി ഐഡിയ

നിരക്ക് യുദ്ധം സജീവമാക്കി ഐഡിയ

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം രംഗത്തെ നിരക്ക് യുദ്ധത്തില്‍ പിന്നോക്കം പോകാതെ മുന്‍നിര സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. 109 രൂപയുടെ റീച്ചാര്‍ജിന് 14 ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, നാഷണല്‍ റോമിംഗ് കോളുകള്‍, 100 മെസേജുകള്‍ എന്നിവയാണ് ഐഡിയ വരിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. റിലയന്‍സ് ജിയോ തുടങ്ങി വച്ച് ടെലിംകോം രംഗത്തെ മത്സരത്തില്‍ എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മറ്റ് കമ്പനികളും കൂടി പങ്കാളികയായ പശ്ചാത്തലത്തിലാണ് ആകര്‍ഷകമായ ഓഫറുകളിലൂടെ ഐഡിയ പ്രതിരോധം തീര്‍ക്കുന്നത്.

ഡെല്‍ഹി- എന്‍സിആര്‍, തെലങ്കാന, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ തെരഞ്ഞെടുത്ത ഇടങ്ങളില്‍ മാത്രമേ ഐഡിയയുടെ പുതിയ കോള്‍, ഡാറ്റ ഓഫറുകള്‍ ലഭ്യമാകുകയുള്ളൂ.
റീചാര്‍ജ് ചെയ്യുന്നതിനായി ഉപഭോക്താക്കള്‍ ഐഡിയയുടെ വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. വരിക്കാര്‍ക്ക് തങ്ങളുടെ ടെലികോം സര്‍ക്കിളിലെ പ്ലാനുകള്‍ തെരഞ്ഞെടുക്കുകയും പേമെന്റ്‌സ് പേജിലേക്ക് നേരിട്ട് പ്രവേശിക്കുകയും ചെയ്യാം. അതുമല്ലെങ്കില്‍ ഓണ്‍ലൈന്‍ പേമെന്റ് രീതി ഉപയോഗിച്ച് തന്നെ ഐ ഐഡിയ ആപ്പ് വഴി 109 ന്റെ റീചാര്‍ജ് പ്ലാന്‍ ആക്റ്റീവ് ആക്കാവുന്നതാണ്.

109 രൂപയ്ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് കോളുകളുടെ പരിധി ഒരു ദിവസം 250 മിനിറ്റായി നിശ്ചയിച്ചിട്ടുണ്ട്. ആഴ്ചയില്‍ 1000 മിനിറ്റാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിശ്ചിത സമയപരിധിക്കപ്പുറമുള്ള കോളുകള്‍ക്ക് സെക്കന്റിന് ഒരു പൈസ നിരക്കില്‍ ഈടാക്കും. കോളുകള്‍ക്ക് പുറമെ ഈ പാക്കേജില്‍ ഒരു ജിബി ഡാറ്റയും ലഭ്യമാകും. സള്‍ക്കിള്‍ അടിസ്ഥാനപ്പെടുത്തി ഇവ 3ജിയിലോ 4ജിലോ ലഭിക്കും. കൂടാതെ പ്രതിദിനം 100 മെസേജുകളും സൗജ്യമായും അനുവദിച്ചിട്ടുണ്ട്.

അടുത്തിടെ 149 ന്റെ റീചാര്‍ജ് പാക്ക് ഐഡിയ പരിഷ്‌കരിച്ചിരുന്നു. മുന്‍പ് 21 ദിസവത്തെ കാലാവധി നല്‍കിയിരുന്നത് 28 ദിവസമാക്കി. കൂടാതെ ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, നാഷണല്‍റോമിംഗ് കോളുകള്‍, 100 മെസേജുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ നല്‍കുന്നതിനായി പോസ്റ്റ്‌പെയ്ഡ് പാക്കായ നിര്‍വാണയിലും കമ്പനി മാറ്റം വരുത്തിയിരുന്നു. 398 ന്റെ ഏറ്റവും ചെറിയ നിര്‍വാണ പോസ്റ്റ് പെയ്ഡ് പ്ലാന്‍ 20 ജിബിയാണ് വരിക്കാര്‍ക്ക് നല്‍കുന്നത്. നേരത്തെ ഇത് പത്ത് ജിബി മാത്രമായിരുന്നു.

Comments

comments

Categories: Business & Economy
Tags: Idea, idea offers