ആര്‍സണല്‍ എഫ്‌സിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് തുടരും

ആര്‍സണല്‍ എഫ്‌സിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് തുടരും

ദുബായ്: ആര്‍സണല്‍ ക്ലബ്ബുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് നീട്ടുന്നു. 280 മില്ല്യണ്‍ ഡോളറിന്റേതാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന് ആര്‍സണലുമായിട്ടുള്ള ഡീല്‍. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന് കമ്പനിയുടെ സ്‌പോണ്‍സര്‍ഷീപ്പ് ഡീല്‍ ആര്‍സണലിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നാണ് വിലയിരുത്തല്‍. ക്ലബ്ബിനെ സംബന്ധിച്ച് മാത്രമല്ല ഫുട്‌ബോള്‍ രംഗത്തെ തന്നെ വലിയ ഡീലുകളിലൊന്നാണിത്.

ഷര്‍ട്ട് പാര്‍ട്ണര്‍ഷിപ്പ് ഡീലിന് അഞ്ച് വര്‍ഷം കൂടി കാലാവധിയാണ് എമിറേറ്റ്‌സ് നല്‍കിയിരിക്കുന്നത്. 2023-2024 സീസണ്‍ വരെ പങ്കാളിത്തം തുരടുമെന്നും അധികൃതര്‍ അറിയിച്ചു. ആര്‍സണല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഇവാന്‍ ഗസിഡിസസും എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്കും ചേര്‍ന്നാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ ഏറ്റവും ദീര്‍ഘമേറിയ പങ്കാളിത്തമാണ് ഇത്. ലോക കായിക ഭൂപടത്തില്‍ തന്നെ ഏറ്റവും വലിയ പങ്കാളിത്തങ്ങളിലൊന്നും. ഞങ്ങളുടെ തനതായ പ്രതിബദ്ധതയ്ക്കും, ഈ പങ്കാളിത്തത്തില്ലുള്ള വിശ്വാസത്തിനും ആത്മാര്‍ത്ഥയ്ക്കുമുള്ള തെളിവാണ് കരാര്‍ പുതുക്കലെന്ന് ഗസിഡിസ് പറഞ്ഞു. ഞങ്ങളുടെ ബന്ധത്തിലുള്ള ആഴത്തിന്റെയും ശക്തിയുടെയും പ്രതിഫലനമാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍സണലിനെ സംബന്ധിച്ചിടത്തോളം മഹത്താനയ പങ്കാളിയാണ് എമിറേറ്റ്‌സ്. ആഗോളതലത്തില്‍ എല്ലാ അര്‍ത്ഥത്തിലും മുന്നിട്ടുനില്‍ക്കുന്ന ഒരു ലോകോത്തര ബ്രാന്‍ഡാണ് ഇത്. 2028 വരെ എമിറേറ്റ്‌സ് സ്‌റ്റേഡിയം എന്നായിരിക്കും ആര്‍സണലിന്റെ ഹോംഗ്രൗണ്ട് അറിയപ്പെടുക. 2006-2007 സീസണിലാണ് ആര്‍സണലും എമിറേറ്റ്‌സും തമ്മിലുള്ള ബ്രാന്‍ഡിംഗ് കരാര്‍ നിലവില്‍ വന്നത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി എമിറേറ്റ്‌സിന്റെ പേരെഴുതിയ ഷര്‍ട്ടണിഞ്ഞാണ് ആര്‍സണല്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്.

എമിറേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം യോജിച്ച ബ്രാന്‍ഡാണ് ആര്‍സണല്‍. അതിന് യുവാക്കളെ സ്വാധീനിക്കാനുള്ള ശേഷി ആര്‍സണലിനുണ്ട്. ടീമിന്റെ പങ്കാളിയാകാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണുള്ളത്-ടിം ക്ലാര്‍ക്ക് പറഞ്ഞു. ഗോള്‍ഫ്, ടെന്നിസ്, റഗ്ബി, ക്രിക്കറ്റ്, ഹോഴ്‌സ് റെയ്‌സിംഗ് തുടങ്ങിയ സ്‌പോര്‍ട്ടിംഗ് ഇവന്റുകളുമായും എമിറേറ്റ്‌സ് സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Arabia, Sports