25 ശതമാനം കസ്റ്റമര്‍ സര്‍വീസും ചാറ്റ്‌ബോട്ട് കൈകാര്യം ചെയ്യും

25 ശതമാനം കസ്റ്റമര്‍ സര്‍വീസും ചാറ്റ്‌ബോട്ട് കൈകാര്യം ചെയ്യും

ടോക്കിയോ: 2020 ആകുന്നതോടെ 25 ശതമാനം ഉപഭോക്തൃ സേവന പ്രവര്‍ത്തനങ്ങളും ചാറ്റ്‌ബോട്ട് ടെക്‌നോളജി അല്ലെങ്കില്‍ ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനം വഴി കൈകാര്യം ചെയ്യുമെന്ന് ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട്. രണ്ടു ശതമാനത്തിലും താഴെയായിരുന്ന കഴിഞ്ഞ വര്‍ഷം കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ ചാറ്റ്‌ബോട്ടുകള്‍/ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനത്തിന്റെ സംഭാവന. പകുതിയിലധികം സ്ഥാപനങ്ങളും ഇപ്പോള്‍ തന്നെ ഓട്ടോമാറ്റിക് സെല്‍ഫ് സര്‍വീസിന്റെ ഗുണങ്ങള്‍ മനസിലാക്കി ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കൂടുതല്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് വെബ്‌സൈറ്റ്, മൊബീല്‍ ആപ്പ്, കണ്‍സ്യൂമര്‍ മെസേജിംഗ് ആപ്പ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയവ വഴി വരുന്ന ഉപഭോക്താക്കളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനം നടപ്പിലാക്കിട്ടുണ്ടെന്ന് ഗാര്‍ട്‌നര്‍ മാനെജിംഗ് വൈസ് പ്രസിഡന്റ് ജീന്‍ അല്‍വാരെസ് പറഞ്ഞു. ടോക്കിയോയില്‍ നടന്ന ഗാര്‍ട്‌നര്‍ കസ്റ്റമര്‍ എക്‌സപീരിയസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനം നടപ്പിലാക്കിയതിനുശേഷം കാള്‍, ചാറ്റ്, ഇ-മെയില്‍ എന്നിവ വഴിയുള്ള അന്വേഷണങ്ങളില്‍ 70 ശതമാനം വരെ കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശബ്ദത്തിലൂടെയുള്ള ആശയവിനിമയം 33 ശതമാനം കുറക്കാന്‍ കഴിഞ്ഞ സംവിധാനത്തിലൂടെ ഉപഭോക്താക്കളെ കൂടുതല്‍ സംതൃപ്തരാക്കാന്‍ കഴിഞ്ഞതായും ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

Comments

comments

Categories: Business & Economy