Archive

Back to homepage
Business & Economy

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിപണി തുറക്കാന്‍ ഇന്ത്യ-കാനഡ കരാര്‍

മുംബൈ: ഇന്ത്യയിലെയും കാനഡയിലെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണി ലഭ്യമാക്കുകയെന്ന് ഉദ്ദേശത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു. അതിര്‍ത്തി കടന്നുള്ള ടെക്‌നോളജി വൈദഗ്ധ്യത്തിന്റെ കൈമാറ്റം വര്‍ധിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായ കരാര്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ്് ഒപ്പുവെച്ചത്. വനിതാ

Business & Economy

25 ശതമാനം കസ്റ്റമര്‍ സര്‍വീസും ചാറ്റ്‌ബോട്ട് കൈകാര്യം ചെയ്യും

ടോക്കിയോ: 2020 ആകുന്നതോടെ 25 ശതമാനം ഉപഭോക്തൃ സേവന പ്രവര്‍ത്തനങ്ങളും ചാറ്റ്‌ബോട്ട് ടെക്‌നോളജി അല്ലെങ്കില്‍ ഏകീകൃത കസ്റ്റമര്‍ അസിസ്‌റ്റെന്റ് സംവിധാനം വഴി കൈകാര്യം ചെയ്യുമെന്ന് ഗാര്‍ട്‌നര്‍ റിപ്പോര്‍ട്ട്. രണ്ടു ശതമാനത്തിലും താഴെയായിരുന്ന കഴിഞ്ഞ വര്‍ഷം കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ ചാറ്റ്‌ബോട്ടുകള്‍/ഏകീകൃത കസ്റ്റമര്‍

Business & Economy

ജപ്പാനിലെ ടാക്‌സി ഹെയ്‌ലിംഗ് വിപണി പിടിക്കാന്‍ സോണി

ടോക്യോ: ജപ്പാന്റെ ടാക്‌സി ഹെയ്‌ലിംഗ് (ഓണ്‍ലൈന്‍ വഴിയും മറ്റു ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും വഴി ടാക്‌സി വിളിക്കല്‍) വിപണിയില്‍ ശക്തമായ സ്ഥാനം ലക്ഷ്യമിട്ട് സോണി കോര്‍പ്പറേഷന്‍. കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ ടാക്‌സി വിളിക്കല്‍ സംവിധാനം വികസിപ്പിക്കാന്‍ സംയുക്ത സംരംഭം തുടങ്ങുന്നതിന് കമ്പനി പദ്ധതിയിടുന്നതായി

Auto

ബൊലേറോ വരും ; കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളുമായി

ന്യൂഡെല്‍ഹി : ബൊലേറോ എന്ന യൂട്ടിലിറ്റി വാഹനത്തില്‍ മഹീന്ദ്ര കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കും. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനമാണ് ബൊലേറോ. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), എയര്‍ബാഗുകള്‍ എന്നിവയാണ് പുതുതായി നല്‍കുന്നതെന്ന് മഹീന്ദ്ര

Business & Economy

നിരക്ക് യുദ്ധം സജീവമാക്കി ഐഡിയ

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം രംഗത്തെ നിരക്ക് യുദ്ധത്തില്‍ പിന്നോക്കം പോകാതെ മുന്‍നിര സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. 109 രൂപയുടെ റീച്ചാര്‍ജിന് 14 ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, നാഷണല്‍ റോമിംഗ് കോളുകള്‍, 100 മെസേജുകള്‍ എന്നിവയാണ് ഐഡിയ

Business & Economy

ഈജിപ്റ്റില്‍ 100 കാരെഫോര്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ മജീദ് അല്‍ ഫുട്ടയിം

ദുബായ്: പ്രമുഖ റീട്ടെയ്ല്‍ ഗ്രൂപ്പായ മജീദ് അല്‍ ഫുട്ടയിം ഈജിപ്റ്റില്‍ കൂടുതല്‍ കാരെഫോര്‍ സ്‌റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഇതിനായി നിക്ഷേപക മന്ത്രാലയവുമായും നാഷണല്‍ സര്‍വീസ് പ്രൊജക്റ്റ്‌സ് ഓര്‍ഗനൈസേഷനുമായും കമ്പനി കരാറില്‍ ഒപ്പുവെച്ചു. പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഈജിപ്ഷ്യന്‍ സമ്പദ്

Arabia

സ്വയം പര്യാപ്തത കൈവരിച്ച് സൗദിയുടെ ദേശീയ എയര്‍ലൈന്‍

റിയാദ്: സൗദിയുടെ ദേശീയ എയര്‍ലൈനായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സ്വയം പര്യാപ്തതയിലെന്ന് റിപ്പോര്‍ട്ട്. സൗദിയയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നില്ലെന്നും സ്വന്തം കാലിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും സൗദിയയുടെ ഡയറക്റ്റര്‍ ജനറല്‍ സലെ ബിന്‍ നാസര്‍ അല്‍

Arabia

ബിറ്റ്‌കോയിനില്‍ അല്ല, പ്രതീക്ഷ ബ്ലോക്‌ചെയിനില്‍

ദുബായ്: ആഗോള പേയ്‌മെന്റ്‌സ് പ്രൊസസര്‍ രംഗത്തെ വമ്പന്‍മാരായ മാസ്റ്റര്‍കാര്‍ഡിന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ അത്ര പ്രതീക്ഷയില്ല. ബിറ്റ്‌കോയിനെ നിയന്ത്രിക്കാന്‍ ആരുമില്ലെങ്കില്‍, സര്‍ക്കാരുകളുടെ അംഗീകാരമില്ലെങ്കില്‍ ഞങ്ങള്‍ അതിനെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. അത് സുതാര്യമല്ല, ഒരു റെഗുലേറ്ററി സംവിധാനങ്ങളിലും ഒതുങ്ങുന്നതുമല്ല-മാര്‍ട്ടിന ഹണ്ട് മെജിയന്‍ പറഞ്ഞു. ഒരു

Auto

ടെസ്‌ല റോഡ്‌സ്റ്റര്‍ ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് ശാസ്ത്രജ്ഞര്‍

ടൊറന്റോ : ഈയിടെ ബഹിരാകാശത്ത് വിക്ഷേപിച്ച ഇലോണ്‍ മസ്‌കിന്റെ സ്വന്തം ടെസ്‌ല റോഡ്‌സ്റ്റര്‍ ഭാവിയില്‍ ഭൂമിയുമായോ ശുക്രനുമായോ കൂട്ടിയിടിക്കുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍. എന്നാല്‍ തല്‍ക്കാലം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദശലക്ഷണക്കണക്കിന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അങ്ങനെയൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നും കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍

Business & Economy

ക്യാപ്റ്റന്‍ അമോല്‍ യാദവും മഹാരാഷ്ട്ര സര്‍ക്കാരും കൈകോര്‍ക്കുന്നു

മുംബൈ: രാജ്യത്ത് ആദ്യമായി സ്വന്തം നിലയില്‍ വിമാനം നിര്‍മിച്ച ക്യാപ്റ്റന്‍ അമോല്‍ യാദവും മഹാരാഷ്ട്ര സര്‍ക്കാരും പങ്കാളിത്തത്തിലേര്‍പ്പെടുന്നു. കൊങ്കണ്‍ മേഖലയിലെ പല്‍ഘാറില്‍ വിമാന നിര്‍മാണ ഫാക്റ്ററി സ്ഥാപിക്കുന്നതിന് യാദവും സംസ്ഥാന സര്‍ക്കാരും ധാരണാപത്രത്തില്‍ ഒപ്പിട്ടു. 20 സീറ്റുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക്

Business & Economy

പിഎന്‍ബി തട്ടിപ്പ്: ഗീതാഞ്ജലി ജെംസില്‍ നിന്നും കൂട്ടപ്പിരിഞ്ഞുപോക്ക്

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് ഗീതാഞ്ജലി ജെംസിലെ ഉന്നത പദവികളില്‍ നിന്നും കൂട്ട പിരിഞ്ഞുപോക്ക്. സാമ്പത്തിക തട്ടിപ്പ് ആരോപണം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിന് ബോര്‍ഡ് മീറ്റിംഗ് സംഘടിപ്പിക്കാന്‍ പോലും ആരുമില്ലെന്ന് ഗീതാഞ്ജലി ബോര്‍ഡ് അംഗം എസ് കൃഷ്ണന്‍ കുറ്റപ്പെടുത്തി. കമ്പനിയിലെ

Business & Economy

ഇന്ത്യന്‍ വിപണിയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു: ജെയിംസ് ക്വിന്‍സി

ന്യൂഡെല്‍ഹി: ഏതാനും വളര്‍ന്നുവരുന്ന വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയുടെ പ്രകടനവും 2017ന്റെ ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ടെന്ന് കൊക്ക കോള ചീഫ് എക്‌സിക്യൂട്ടിവ് ജെയിംസ് ക്വിന്‍സി. ഓഹരിയുടമകളുമായുള്ള യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി- ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി ഇന്ത്യന്‍ വിപണിയിലെ

Arabia

സൗദി അറേബ്യയില്‍ അറബ് ഫാഷന്‍ വീക്ക്

റിയാദ്: മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സൗദി അറേബ്യയില്‍ ഇതാ ഫാഷന്‍ വീക്കും. ആദ്യ അറബ് ഫാഷന്‍ വീക്ക് സൗദിയില്‍ സംഘടിപ്പിക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ അറിയിച്ചു. അടുത്ത മാസമായിരിക്കും മാറ്റത്തിന്റെ ശംഖൊലി തീര്‍ത്ത് ഫാഷന്‍ വീക്ക് അരങ്ങേറുക. ഇടുങ്ങിയ ചിന്താധാരകള്‍ വലിച്ചെറിഞ്ഞ്

Arabia

17 യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി

റിയാദ്: പരിഷ്‌കരണങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ 17 യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളെ സ്വകാര്യവല്‍ക്കരിക്കുന്നു. പുതിയ പങ്കാളിത്ത വ്യവസ്ഥിതികളിലാണ് ആശുപത്രികളുടെ സ്വകാര്യവല്‍ക്കരണം. സൗദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് നടപടി. സര്‍ക്കാരിനും കീഴിലുള്ള തത്വീര്‍ ഹോള്‍ഡിംഗ് കമ്പനി തങ്ങളുടെ ഉടമസ്ഥാവകാശവും മാനേജ്‌മെന്റ് ഘടനയും

Auto

സൈലോ, വെരിറ്റോ വൈബ്, നുവോസ്‌പോര്‍ട് നിര്‍ത്തുമെന്ന് മഹീന്ദ്ര

ന്യൂഡെല്‍ഹി : വിപണിയില്‍ മോശം വില്‍പ്പന കാഴ്ച്ചവെയ്ക്കുന്ന ചില മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2020 ഓടെ സൈലോ, നുവോസ്‌പോര്‍ട്, വെരിറ്റോ വൈബ് എന്നീ മോഡലുകള്‍ നിര്‍ത്തുമെന്നാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍

Arabia Sports

ആര്‍സണല്‍ എഫ്‌സിയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് തുടരും

ദുബായ്: ആര്‍സണല്‍ ക്ലബ്ബുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീല്‍ എമിറേറ്റ്‌സ് നീട്ടുന്നു. 280 മില്ല്യണ്‍ ഡോളറിന്റേതാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന് ആര്‍സണലുമായിട്ടുള്ള ഡീല്‍. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിമാന് കമ്പനിയുടെ സ്‌പോണ്‍സര്‍ഷീപ്പ് ഡീല്‍ ആര്‍സണലിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നാണ് വിലയിരുത്തല്‍. ക്ലബ്ബിനെ സംബന്ധിച്ച്

Arabia

ജനുവരിയില്‍ സൈബര്‍ ആക്രമണങ്ങള്‍ കുറഞ്ഞു

ദുബായ്: യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ കുറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ജനുവരിയില്‍ സൈബര്‍ ആക്രമണങ്ങള്‍ വലിയ അളവില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2017 ജനുവരിയില്‍ 136 ആക്രമണങ്ങളെയാണ് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേഷന്‍സ് അതോറിറ്റി(ടിആര്‍എ) പരാജയപ്പെടുത്തിയത്. 2018 ജനുവരിയിലാകട്ടെ 34 ആക്രമണങ്ങളെയും-കണക്കുകള്‍ പറയുന്നു. രാജ്യത്തിന് പുറത്തുനിന്നാണ്

Business & Economy

ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും: രവിശങ്കര്‍ പ്രസാദ്

ഹൈദരാബാദ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തിന്റെ ഡിജിറ്റല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഐടി മന്ത്രാലയമെന്നും 60 ലക്ഷം മുതല്‍ 75 ലക്ഷം

Business & Economy

സര്‍ക്കാര്‍ നയങ്ങളുടെ ശ്രദ്ധ ഉപഭോക്താക്കളില്‍ നിന്നും മാറുന്നു: നോമുറ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും മാറി ഭക്ഷ്യ ഉല്‍പ്പാദകരില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറയുടെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെയും മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍

Business & Economy

നഗര പരിവര്‍ത്തനത്തിന്റെ തുടക്കം മാത്രമാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍: ഹര്‍ദിപ് പുരി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഇന്ത്യയിലെ നഗരങ്ങളുടെ പരിവര്‍ത്തനത്തിന്റെ തുടക്കം മാത്രമാണെന്നും ഈ പദ്ധതി 99 നഗരങ്ങളില്‍ മാത്രമായി ചുരുക്കില്ലെന്നും നഗര വികസന വകുപ്പ് സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ‘പുതിയ നഗരങ്ങള്‍ കാലാകാലങ്ങളില്‍ സൃഷ്ടിക്കപ്പെടും. എന്നാല്‍ പഴയ നരഗങ്ങളെ